തലശ്ശേരി വിദ്യാഭ്യാസ ജില്ലയില്‍ സ്‌കൂളുകള്‍ തുറക്കുന്നത് 12 വരെ നീട്ടി

Sunday 3 June 2018 9:20 pm IST

 

തലശ്ശേരി: വിദ്യാഭ്യാസ ജില്ലയുടെ പരിധിയില്‍ വരുന്ന സിബിഎസ്ഇ ഉള്‍പ്പെടെ എല്ലാ സ്‌കൂളുകളും ജൂണ്‍ 12ന് മാത്രമേ തുറക്കുകയുള്ളൂ എന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. തലശ്ശേരി, ഇരിട്ടി താലൂക്കുകളിലെ അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജ് ഒഴികെയുള്ള എല്ലാ കോളേജുകളും 12 മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും. മറ്റ് താലൂക്കുകളിലെ കോളേജുകള്‍ നേരത്തേ തീരുമാനിച്ച പ്രകാരം ജൂണ്‍ അഞ്ചിന് തുറക്കും. ജൂണ്‍ ഒന്നിന് തുറന്ന കണ്ണൂര്‍, തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലകളിലെ സ്‌കൂളുകളില്‍ ക്ലാസ്സുകള്‍ തുടരും. കണ്ണൂരില്‍ ഇത് വരെ നിപ്പ കേസ് റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും ഇതൊരു മുന്‍കരുതല്‍ നടപടി മാത്രമാണെന്നും പരിഭ്രാന്തരാവേണ്ട കാര്യമില്ലെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.