പഠനോപകരണങ്ങള്‍ വിതരണം ചെയ്തു

Sunday 3 June 2018 9:21 pm IST

 

കണ്ണൂര്‍: ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനായുള്ള ദേശീയ സംഘടന സക്ഷമ കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികള്‍ക്കും ഭിന്നശേഷിക്കാരുടെ മക്കള്‍ക്കുമുള്ള പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. സക്ഷമ ജില്ലാ അദ്ധ്യക്ഷ ഡോ.പ്രമീളാ ജയറാമിന്റെ അദ്ധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ സംസ്ഥാന സംഘടനാ സെക്രട്ടറി പ്രദീപ് കുമാര്‍ ഉദ്ഘാടനം ചെയ്തു. സക്ഷമ സംസ്ഥാന ജോ. സെക്രട്ടറി സി.സി.ഭാസ്‌ക്കരന്‍, സി.അനുരാജ് മാസ്റ്റര്‍, വിജേഷ് തുടങ്ങിയവര്‍ സംസാരിച്ചു. എ.രാംപ്രകാശ് സ്വാഗതവും സജീവന്‍ നന്ദിയും പറഞ്ഞു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.