ജില്ലാതല ഹരിതോത്സവം നാളെ കുത്തുപറമ്പ് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍

Sunday 3 June 2018 9:21 pm IST

 

കൂത്തുപറമ്പ്: ജില്ലാതല ഹരിതോത്സവം കുത്തുപറമ്പ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നാളെ രാജ്യസഭാഗം കെ.കെ.രാജേഷ് ഉദ്ഘടനം ചെയ്യുമെന്ന് അധികൃതര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കുത്തുപറമ്പ് മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍ മറിയംബീവി അധ്യക്ഷത വഹിക്കും. കണ്ണൂര്‍ ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ മറിയം ജേക്കബ് പച്ചക്കറിവിത്ത് വിതരണവും ജില്ലാ ഫോറസ്റ്റ് ഓഫീസര്‍ സുനില്‍ പമിടി വൃക്ഷത്തൈ വിതരണവും നിര്‍വഹിക്കും. ഹരിതോത്സവം കൈപ്പുസ്തക വിതരണം വിദ്യാഭ്യാസ ഉപഡയറക്ടര്‍ സി.ഐ.വത്സല നിര്‍വഹിക്കും. കെ.ആര്‍.അശോകന്‍, പി.പി.സനകന്‍, എം.സി.പ്രസന്ന കുമാരി, പി.എം.ദിനേശന്‍, പി.പി.അജിത് കുമാര്‍, കെ.ജലജ കുമാരി എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.