സാമ്പത്തിക ക്രമക്കേട്: പള്ളി വികാരിയും വിശ്വാസികളും തമ്മില്‍ സംഘര്‍ഷം

Sunday 3 June 2018 9:22 pm IST

 

ചെറുപുഴ: സാമ്പത്തിക ക്രമക്കേട് കോഴിച്ചാല്‍ പള്ളി വികാരിയും വിശ്വാസികളും തമ്മില്‍ സംഘര്‍ഷം കോാഴിച്ചാല്‍ പള്ളി വികാരി ഏകാധിപതിയെ പോലെ പെരുമാറുന്നു എന്ന് കാട്ടി ഒരു വിഭാഗം വിശ്വാസികള്‍ പ്രതിഷേധവുമായി രംഗത്ത്. മുന്‍പള്ളി വികാരി ഫാ: ടോമി എടാട്ട് ഷോപ്പിംഗ് കോപ്ലംക്‌സ് പണിയുന്നതിനായി പതിനഞ്ച് ലക്ഷം രൂപയോളം കടം വാങ്ങിയതും തുടര്‍ന്ന് വന്ന വികാരി തുക തിരിച്ചു നല്‍കിയതുമായി ബന്ധപ്പെട്ട് ഇപ്പോഴുള്ള പള്ളി വികാരി ഫാ:ഇമ്മാനുവല്‍ കൂനാങ്കില്‍ നാലര ലക്ഷം രൂപയുടെ ക്രമക്കേട് നടത്തിയത് ചോദ്യം ചെയ്ത വിശ്വാസികളെ അവഗണിക്കുകയും തന്റെ ഇഷ്ടക്കാരെ സണ്‍ഡേ സ്‌ക്കൂള്‍ അധ്യാപകരായി നിയമിച്ചതുമാണ് സംഘര്‍ഷത്തിനു കാരണം. എന്നാല്‍ പ്രശ്‌നം പിതാവിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഉടന്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്നും ഫൊറോനാ വികാരി പറയുന്നു.

 കോഴിച്ചാല്‍ കത്തോലിക്കാ പള്ളി വികാരി ജനങ്ങളെ രണ്ട് തട്ടിലാക്കാന്‍ ശ്രമിക്കുന്നു എന്നും അകാരണമായി വര്‍ഷങ്ങളായി വേദപാഠം പഠിപ്പിക്കുന്ന അധ്യാപകരെ മാറ്റിയെന്നും പകരം ആളെ നിയമിച്ച പള്ളി വികാരിയുടെ നടപടി ചട്ടങ്ങള്‍ക്ക് വിപരീതമായാണെന്നും പള്ളി കൈക്കാരടക്കമുള്ള ഒരു കൂട്ടം വിശ്വാസികള്‍ ആരോപിക്കുന്നു. ഞായറാഴ്ച വേദപാഠം വിദ്യാര്‍ത്ഥികളുടെ പ്രവേശനോത്സവമാണെന്നും അതേദിവസം തന്നെ വേദപാഠം അധ്യാപകര്‍ സത്യപ്രതിജ്ഞ ചെയ്യേണ്ടതാണെന്നും ഇതൊന്നും നടക്കാതെ വിദ്യാത്ഥികളെ പറഞ്ഞയക്കുകയാണെന്നും ഇവര്‍ ആരോപിക്കുന്നു. വേദപാഠം പഠിക്കാനെത്തിയ കുട്ടികളെ വിശ്വാസികള്‍ പറഞ്ഞയയ്ക്കവേ പള്ളി വികാരി ഹാളിന്റെ ഷട്ടര്‍ വലിച്ചടയ്ക്കുകയും ചെയ്തു. കഴിഞ്ഞ മാര്‍ച്ചില്‍ നടക്കേണ്ടിയിരുന്ന പൊതുയോഗം പോലും ഇതുവരെ നടന്നില്ലെന്നും ഇവര്‍ പറയുന്നു .എന്നാല്‍ കോഴിച്ചാല്‍ ഇടവകയില്‍ ഒരു വിഭാഗം വിശ്വാസികളും വൈദികരുമായി ചില പ്രശ്‌നങ്ങളുണ്ടെന്നും അത് തലശ്ശേരി രൂപതാധ്യക്ഷന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും ചെറുപുഴ ഫൊറോനാ പള്ളി വികാരി ഫാ.ജോര്‍ജ് വണ്ടര്‍കുന്നേല്‍ പറഞ്ഞു. സാബു ചാത്തന്‍കുന്നേല്‍, ബാബു വലിയമറ്റം, വര്‍ഗ്ഗീസ് തടത്തിക്കുന്നേല്‍, ജോര്‍ജ്ജ് ചേനാട്ട് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.