മയ്യില്‍: ആര്‍എസ്എസ് കട്ടോളി സേവാ വിഭാഗ് അനുമോദന സദസ് സംഘടിപ്പിച്ചു. ഹിന്ദി ഭാഷയില്‍ പോണ്ടിച്ചേരി യൂണിവേഴ്സിറ്റിയില്‍ നിന്നും ഡോക്ടറേറ്റ് നേടിയ നയനാ സുരേഷ്, കൂടാതെ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെയും അനുമോദിച്ചു. ബിജെപി ബൂത്ത് പ്രസിഡന്റ് കെ.ദിനേശന്റെ അധ്യക്ഷതയില്‍ നടന്ന പരിപാടിയില്‍ ഭാരതീയ വിദ്യാനികേതന്‍ ശിശു പാഠികാ ജില്ലാ പ്രമുഖ് പ്രമോദ് കുന്നോത്ത് മുഖ്യ പ്രഭാഷണം നടത്തി. സി.പ്രവീണ്‍ സ്വാഗതവും എ.എം.സൂരജ് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: