കണ്ണൂര്‍: ഭാരതീയ സംസ്കാരത്തിന്റെ ആഴവും പരപ്പും നാം തിരിച്ചറിഞ്ഞാല്‍ മാത്രം പോര അത് പ്രചരിപ്പിക്കാന്‍ നമ്മുടെ നാവുകള്‍ക്ക് കഴിയണമെന്ന് പ്രശസ്ത സംവിധായകന് അലി അക്ബര്‍ പറഞ്ഞു. കേരള എന്‍ജിഒ സംഘ് കണ്ണൂര്‍ ജില്ലാ കമ്മറ്റിയുടെ കുടുംബസംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നമ്മുടെ കുടുംബങ്ങള്‍ ജീവിതംകൊണ്ട് മാതൃക സൃഷ്ടിക്കണമെന്നും അദ്ദേഹം പറഞ്ഞു. പി.കെ.ജയപ്രകാശ് അധ്യക്ഷത വഹിച്ചു. പ്രൊഫ.വി.ടി.രമ മുഖ്യപ്രഭാഷണം നടത്തി. ഫെറ്റോ ജില്ലാ പ്രസിഡന്റ് കെ.കെ.വിനോദ്കുമാര്‍, സജീവന് ചാത്തോത്ത്, രമേശന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: