നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ; സമഗ്രമായ അന്വേഷണം വേണം: എബിവിപി

Sunday 3 June 2018 9:25 pm IST

 

കണ്ണൂര്‍: പരിയാരം മെഡിക്കല്‍ കോളേജിലെ ഒന്നാം വര്‍ഷ നഴ്‌സിംഗ് വിദ്യാര്‍ത്ഥിനി ശ്രീലയ കോളേജ് ഹോസ്റ്റലില്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്ന് എബിവിപി കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.പി.പ്രിജു ആവശ്യപ്പെട്ടു. അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയ പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പിലെ കയ്യക്ഷരവും ഒപ്പും ശ്രീലയയുടെത് അല്ലെന്ന് മാതാപിതാക്കള്‍ അഭിപ്രായപ്പെട്ടിരുന്നു. ബന്ധുക്കളോ പോലീസുകാരോ എത്തുന്നതിന് മുന്നേതന്നെ ഹോസ്റ്റല്‍ മുറിയില്‍ നിന്നും മൃതദേഹം നീക്കം ചെയ്തതും ദുരൂഹത ഉളവാക്കുന്നതാണ്. ഇതേത്തുടര്‍ന്ന് കുട്ടിയുടെ മാതാപിതാക്കള്‍ കണ്ണൂര്‍ ജില്ലാ കലക്ടര്‍ മുമ്പാകെ പരാതി ബോധിപ്പിച്ചിട്ടുണ്ട്. മാതാപിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യയ്ക്ക് പിന്നിലെ ദുരൂഹതകള്‍ പുറത്ത് കൊണ്ടുവരണമെന്നും സമഗ്രമായ അന്വേഷണം നടത്തണമെന്നും പി.പി.പ്രിജു ആവശ്യപ്പെട്ടു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.