ജിഎസ്ടി സുവിധാ കേന്ദ്രം ഉദ്ഘാടനം 6 ന്

Sunday 3 June 2018 9:26 pm IST

 

കണ്ണൂര്‍: കേരള ഗവണ്‍മെന്റ് കോണ്‍ട്രാക്‌ടേഴ്‌സ് അസോസിയേഷന്‍ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ ആരംഭിക്കുന്ന ജിഎസ്ടി സുവിധാ കേന്ദ്രത്തിന്റെ ഉദ്ഘാടനം 6 ന് രാവിലെ 11 മണിക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി.സുമേഷ് നിര്‍വ്വഹിക്കും. കോണ്‍ട്രാക്ടര്‍മാര്‍ക്കും വ്യാപാര വ്യവസായ സ്ഥാപനങ്ങള്‍ക്കും വേണ്ടുന്ന ജിഎസ്ടി സേവനങ്ങളായ ജിഎസ്ടി രജിസ്‌ട്രേഷന്‍, ജിഎസ്ടി ഫയലിങ്ങ്, ബില്ലിങ്ങ്, ഡിജിറ്റല്‍ സിഗ്നേച്ചര്‍, ഇ-ടെണ്ടര്‍, പാന്‍ കാര്‍ഡ് സര്‍വ്വീസ്, മറ്റ് ഓണ്‍ലൈന്‍ സേവനങ്ങള്‍ എന്നിവ സുവിധാ കേന്ദ്രത്തില്‍ ലഭ്യമാകും. സന്നിധാന്‍ ടൂറിസ്റ്റ് ഹോമിന് സമീപമുള്ള ആല്‍ഫാ ചേമ്പേഴ്‌സിലാണ് കേന്ദ്രം പ്രവര്‍ത്തിക്കുക.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.