ശുഭയാത്ര 2018; വാട്‌സ് ആപ്പിലൂടെ പരാതികള്‍ നല്‍കാം

Sunday 3 June 2018 9:26 pm IST

 

കണ്ണൂര്‍: കേരളത്തില്‍ റോഡപകടങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ ഇത് കുറക്കുന്നതിനും നിയമലംഘനങ്ങള്‍ തടയുന്നതിനും സുരക്ഷിത റോഡ് യാത്ര ഒരുക്കുന്നതിനും സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം പോലീസ് വകുപ്പ് നടപ്പിലാക്കുന്ന ശുഭയാത്ര 2018 ജില്ലയിലും നടപ്പിലാക്കും. ഇത് പ്രകാരം ഇത് സംബന്ധിച്ചുള്ള പരാതികള്‍, നിര്‍ദ്ദേശങ്ങള്‍, വിവരങ്ങള്‍ എന്നിവ 9747001099 എന്ന നമ്പറിലേക്ക് വാട്‌സ് അപ്പ് സന്ദേശം അയക്കാം. ഇത്തരത്തില്‍ ലഭിക്കുന്ന പരാതികളും നിര്‍ദ്ദേശങ്ങളും പരിശോധിച്ച് ഉചിതമായ നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി അറിയിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.