പയ്യാവൂര്‍: 30 വര്‍ഷങ്ങള്‍ക്ക് ശേഷം 1988 എസ്എസ്എല്‍സി ബാച്ചിന്റെ തിരികെ തിരുമുറ്റത്ത് പൂര്‍വവിദ്യാര്‍ഥി സംഗമം നടത്തി. ദേവമാതാ ഹൈസ്കൂള്‍ ഗ്രൗണ്ടില്‍ പഴയകാല കൂട്ടുകാര്‍ ഒത്തുകൂടി പ്രധാനാദ്ധ്യാപകന് ജേക്കബ് മാരിപ്പുറത്തിന്റെ നേതൃത്വത്തില്‍ അസംബ്ലി വിളിച്ചു ചേര്‍ത്ത് പ്രതിജ്ഞ ചൊല്ലിയാണ് സംഗമം ആരംഭിച്ചത്. തുടര്‍ന്ന് ഹൈസ്കൂള്‍ ഓഡിറ്റോറിയത്തില്‍ ദേവമാതാ ഹൈസ്കൂള്‍ മുന്‍ പ്രധാനാദ്ധ്യാപകന് ജേക്കബ് മാരിപ്പുറം ഉദ്ഘാടനം ചെയ്തു. സോജന് പെരുമ്പാട്ട്, ആഗസ്റ്റി പുത്തന്‍പുരക്കല്‍, അഡ്വ.റെന്സണ് തുടിയംപ്ലാക്കല്‍, ഫാ.സുനീഷ് പുതുക്കുളങ്ങര, പി.എം.കൃഷ്ണന്, പി.കെ.സജി എന്നിവര്‍ പ്രസംഗിച്ചു.
സമൂഹത്തിന്റെ എല്ലാ മേഖലകളിലും വ്യക്തിമുദ്ര പതിപ്പിച്ച പഴയകാല വിദ്യാര്‍ത്ഥി സുഹൃത്തുക്കളും അവരുടെ കുടുംബാംഗങ്ങളും ഒത്തുകൂടി അവരുടെ ജീവിതാനുഭവങ്ങള്‍ പങ്കുവച്ചു. പൂര്‍വ്വവിദ്യാര്‍ത്ഥികളും അവരുടെ കുടുംബാംഗങ്ങളും കുട്ടികളും വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ച് സംഗമം വര്‍ണാഭമാക്കി. പ്ലസ്ടു, എസ്എസ്എല്‍സി പരീക്ഷകളില്‍ ഉയര്‍ന്ന നിലവാരം കാഴ്ചവച്ച പൂര്‍വ്വവിദ്യാര്‍ത്ഥികളുടെ മക്കള്‍ക്ക് അവാര്‍ഡ് നല്കി. അതോടൊപ്പം തങ്ങളുടെ ഗുരുനാഥന്മാര്ക്കും സ്നേഹോപഹാരമായി മൊമെന്റോ നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: