മഹാവിഷ്ണു സനകാദികള്‍ക്ക് ദര്‍ശനം നല്‍കുന്നു

Monday 4 June 2018 2:04 am IST

ഭഗവാനെ നേരില്‍ കï് ചില സംശയങ്ങള്‍ തീര്‍ത്തുപോവുക എന്ന ഒറ്റ ലക്ഷ്യത്തില്‍ വന്ന സനകാദികളുടെ മുന്നിലേക്കാണ് ഭഗവാന്‍ ആഗതനായിരിക്കുന്നത്. ശ്രീഹരിയെ പ്രത്യക്ഷത്തില്‍ കാണാന്‍ കിട്ടിയ അവസരം. ആനന്ദലബ്ധിക്കിനിയെന്തുവേണം.

വൈകുണ്ഠാന്തരീക്ഷത്തില്‍ ചെറിയ ഒരു തരംഗം സൃഷ്ടിച്ച സംഘര്‍ഷാവസ്ഥയിലാണ് ശ്രീഹരി പെട്ടെന്ന് തന്നെ എത്തിയത്. ഝടുതിയിലുള്ള ആഗമനവേളയില്‍ അകമ്പടിക്കൊന്നും കാത്തുനിന്നില്ല. ശ്രീഹരി എത്തിയതിനു പി

ന്നാലെയാണ് ആലവട്ടവും വെഞ്ചാമരവുമെല്ലാം എത്തിയത്. ശ്രീഹരിയുടെ തൃച്ചേവടികള്‍ അവിടെ കണ്‍മുന്നില്‍, അരികിലെത്തിയതും സംഘര്‍ഷങ്ങളെല്ലാം അവസാനിച്ചു.

ഹൃദയസ്പൃക്കായ സ്‌നേഹാവലോകനകുലയോടെയായിരുന്നു പ്രസാദം തുളുമ്പുന്ന ആ മുഖകമലം. ആ ശ്യാമസുന്ദരന്റെ വക്ഷസ്സില്‍ ശ്രീഭഗവതിയും ശോഭിക്കുന്നുïായിരുന്നു. ഉദരത്തില്‍ ചുറ്റിയ പീതാംബരത്തിന്റെ മീതേക്ക് തൂങ്ങിക്കിടക്കുന്ന അരഞ്ഞാണത്തോടെയും വïുകളാല്‍ ചുറ്റപ്പെട്ട വനമാലയോടെയും ആ ശ്യാമസുന്ദരന്‍ ശോഭിച്ചിരുന്നു. വിനതാസുതനായ ഗരുഡന്റെ തോൡ കയ്യിട്ട് മറ്റേ കയ്യിനാ

ല്‍ താമരപ്പൂ ഇളക്കിക്കൊïാണ് ഭഗവാന്റെ നില്‍പ്പ്. കണ്ഠത്തില്‍ തിളങ്ങളുന്ന കൗസ്തുഭത്താലും ആ ചതുര്‍ഭുജന്‍ ശോഭിച്ചിരുന്നു.

ഞങ്ങള്‍ക്കും ഭവനും (ശ്രീപരമേശ്വരനും) ഭവാന്മാര്‍ക്കും ഭജിക്കുന്ന എല്ലാവര്‍ക്കും അനുഗ്രഹം ചൊരിയുന്ന ആ രൂപം 

കï് കണ്‍കുളിര്‍ത്ത സനത്കുമാരാദികള്‍ ആ തൃപ്പാദങ്ങളില്‍ നമസ്‌കരിച്ചു.

ഭഗവാന്റെ കാല്‍വിരലുകളിലെ തുളസീദളങ്ങളുടെ സുഗന്ധത്തോടുകൂടിയ വായു സനത്കുമാരാദികളുടെ നാസാദ്വാരങ്ങളില്‍കൂടി ഹൃദയത്തില്‍ കടന്നുചെന്നപ്പോള്‍ കുമാരാദികള്‍ക്ക് രോമാഞ്ചമുïായി. ഉള്ളില്‍ കടന്നുചെന്ന ഭഗവത് ചൈതന്യം 

മനസ്സിനെ ആനന്ദനിര്‍ഭരമാക്കി.

കുമാരന്മാര്‍ ഭഗവാനെ കീര്‍ത്തിച്ചു സ്തുതിച്ചു. അതോടൊപ്പം തന്നെ ഒരു കാര്യം ഭഗവാന്റെ മുന്നില്‍ ക്ഷമാപണപൂ

ര്‍വ്വം സമ്മതിച്ചു. വൈകുണ്ഠത്തിനു ചേരാത്ത അഹംഭാവത്തിന്റെ ചാഞ്ചല്യത്തില്‍ തങ്ങളെ തടഞ്ഞ ജയവിജയന്മാരോട് ഞങ്ങള്‍ പ്രവര്‍ത്തിച്ചതെന്താണ്? വൈകുണ്ഠത്തിനു ചേരാത്ത പ്രവൃത്തിയാല്‍ ഞങ്ങളും ശാപവാക്കുകള്‍ ഉതിര്‍ത്തു. ജയവിജയന്മാര്‍ ചെയ്ത അതേ തെറ്റ് ഞങ്ങളും ചെയ്തിരിക്കുന്നു. ഓരോരുത്തരും അവരവരുടെ കര്‍മ്മങ്ങളുടെ ഫലം അനുഭവിക്കും എന്ന് ഞങ്ങള്‍ കേട്ടിട്ടുï്. അങ്ങനെയെങ്കില്‍ ഞങ്ങള്‍ ചെയ്ത തെറ്റിന് ഞങ്ങള്‍ക്കും ശിക്ഷയുïാകുമല്ലോ.

ആയിക്കോട്ടെ. ഞങ്ങളുടെ തെറ്റിന് അര്‍ഹമായ ശിക്ഷ ഞങ്ങള്‍ക്കു തന്നോളൂ. പക്ഷെ ഭഗവാനെ അങ്ങയുടെ പാദപു

ഷ്പങ്ങളില്‍ ചുറ്റിപ്പറക്കുന്ന വïുകളെപ്പോലെ ഞങ്ങളുടെ ചേതന ആ തൃപ്പാദങ്ങളില്‍ തന്നെ നിത്യം രമിച്ചുകൊïിരിക്കാന്‍ അനുഗ്രഹിക്കണമേ. ഹേ ഭഗവാനേ ഞങ്ങളുടെ വാക്കുകള്‍ അങ്ങയുടെ തൃപ്പാദങ്ങളിലെ തുളസിപോലെ ആ പാദസേവ ചെയ്യാന്‍ അനുഗ്രഹിക്കണമേ. ഞങ്ങളുടെ കര്‍ണ്ണങ്ങള്‍ എപ്പോഴും അങ്ങയുടെ കീര്‍ത്തനങ്ങള്‍ കേട്ട് ശുദ്ധമാക്കപ്പെടണമേ. അങ്ങനെയെങ്കില്‍ എത്ര ജന്മം ശിക്ഷയായി അനുഭവിക്കേïിവന്നാലും ഞങ്ങള്‍ക്ക് യാതൊരു പരാതിയും പരിഭവവുമില്ല ഭഗവാനേ.

സനത്കുമാരാദികളുടെ പ്രാര്‍ത്ഥനാനിര്‍ഭരമായ ഈ കുറ്റസമ്മതത്തിന് ഭഗവാന്‍ ഉചിതമായ മറുപടി നല്‍കി.

എന്തു ചെയ്തു എന്നതിനേക്കാള്‍ പ്രധാനമാണ് എന്തു മനോഭാവത്തില്‍ പ്രവര്‍ത്തിച്ചു എന്നത്. ഇക്കാര്യം ബോധ്യമാക്കിക്കൊടുക്കുംവിധം തന്നെയായിരുന്നു ഭഗവാന്‍ ഈ ജ്ഞാനികള്‍ക്കു കൊടുത്ത മറുപടി.

വൈകുണ്ഠത്തിലുïായ കമ്പനങ്ങള്‍ അന്തരീക്ഷത്തെ ആകുലപ്പെടുത്തുംവിധമുള്ളതായിരുന്നുവെങ്കിലും വൈകുണ്ഠം ചേതസ്സിനെ, പരംവൈഭവത്തില്‍ വിരാജിക്കുന്ന ആ വിഭുവിനെ തെല്ലും ബാധിക്കുന്നില്ലെന്നു കൂടി വ്യക്തമാക്കുന്നതായിരുന്നു ഭഗവാന്റെ പ്രതിഭാഷണം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.