ഈ മൂന്നു തമോദ്വാരങ്ങളെ തീരെ ഉപേക്ഷിക്കണം (16-22)

Monday 4 June 2018 2:05 am IST

കാമം, ക്രോധം, ലോഭം, ഇവ മൂന്നും നരകത്തിലേക്ക്-അജ്ഞതയിലേക്ക്-ആസുരിക ഗുണപൂര്‍ണതയിലേക്ക്-മനുഷ്യനെ വീഴ്ത്തുന്ന ദ്വാരങ്ങളാണല്ലോ. അവയെ തീരെ ഒഴിവാക്കണം. എങ്കില്‍ മാത്രമെ, ഉദ്ഗതിക്കുള്ള കര്‍മ്മങ്ങള്‍ ആചരിക്കുവാന്‍ കഴിയുകയുള്ളൂ. ആ കാമാദികള്‍ നമ്മെ ബാധിച്ചാല്‍ നമുക്ക് വേദവിധിക്കനുസരിച്ച് ശ്രേയസ്സിന് വേïി പ്രവര്‍ത്തിക്കുവാന്‍ തോന്നുകയേ ഇല്ല. കാമാദികളെ ഒഴിവാക്കിയാല്‍ വേദത്തില്‍ നിര്‍ദ്ദേശിച്ച പ്രകാരം കര്‍മ്മങ്ങള്‍ അനുഷ്ഠിച്ച് ലൗകികസുഖം മിതമായി അനുഭവിക്കാന്‍ കഴിയുകയും ചെയ്യും' നിഷ്‌കാമമായും ഭഗവാന് ആരാധനയായും കര്‍മ്മങ്ങള്‍ ചെയ്ത് ചിത്തം ശുദ്ധമായാല്‍  തത്ത്വജ്ഞാനം നേടാം. ഭഗവദ് ഭക്തിയും നേടാം. അങ്ങനെ ഭഗവാന് കഥാ നാമശ്രവണ കീര്‍ത്തനാദികള്‍ ചെയ്ത് ഭഗവത്പാദം പ്രാ

പിക്കുകയും ചെയ്യാം.

ശാസ്ത്രവിധി ഉപേക്ഷിച്ച് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ലക്ഷ്യത്തില്‍ എത്താന്‍ കഴിയുകയില്ല (16-23)

എന്താണ് ശാസ്ത്രം? ആദി നാരായണനാ

യി പാലാഴിയില്‍ അനന്തമൂര്‍ത്തിയില്‍ ശയിക്കുന്ന ശ്രീകൃഷ്ണ ഭഗവാന്റെ നി

ശ്വാസരൂപത്തില്‍ ആവിര്‍ഭവിച്ച വേദങ്ങളാണ് ശാസ്ത്രം. ആ വേദങ്ങള്‍, ഋക്ക്, യജുസ്സ്, സാമം, അഥര്‍വ്വം എന്നിങ്ങനെ നാ

ലുവേദങ്ങളായി ബ്രഹ്മദേവന്റെ നാലുമുഖങ്ങളിലൂടെ ഓരോന്നായി ആവിര്‍ഭവിച്ചു. 18 പുരാണങ്ങളും രാമായണം, ഭാരതം എന്നീ ഇതിഹാസങ്ങളും ബ്രഹ്മദേവന്റെ നാ

ലു മുഖങ്ങളിലൂടെ ഒന്നിച്ച്- പഞ്ചമവേദം ആയി (അഞ്ചാമത്തെ വേദമായി ആവിര്‍ഭവിച്ചു. ഇവകൊï് എഴുതിയ ലേഖനങ്ങളോ കവിതയോ പോലെയല്ല. അതുകൊï് ''അപൗരുഷേയം'-എന്ന് പറയപ്പെടുന്നു. വേദങ്ങള്‍ അനന്തകോടി മന്ത്രങ്ങളും ഋക്കുകളും, വാക്യങ്ങളും ഉള്‍ക്കൊള്ളുന്നവയാണ്. പു

രാണേതിഹാസങ്ങളും അനന്തകോടി ശ്ലോകങ്ങള്‍ അടങ്ങുന്നവയാണ്. പ്രജാപതിമാരും മഹര്‍ഷിമാരും അവ മുഴുവനും അധ്യയനം ചെയ്തിരുന്നു. അതു കൃതയുഗത്തിലെ കഥ ക്രമേണ ത്രേതായുഗാദികളില്‍ മുഴുവന്‍ പഠിക്കാന്‍ കഴിവുള്ള ആളുകള്‍ കുറഞ്ഞുവന്നു. പല ഭാഗങ്ങളും നഷ്ടങ്ങളായി. അപ്പോള്‍, ദേവന്മാരുടെയും മഹര്‍ഷിമാരുടെയും പ്ര

ാര്‍ത്ഥന ശ്രീകൃഷ്ണ ഭഗവാന്‍ സ്വീകരിച്ച്, കൃഷ്ണദ്വൈപായനനായി അവതരിച്ച് വേദങ്ങളെ വ്യസിക്കുകയും ക്രമീകരിക്കുകയും ഇതിഹാസങ്ങളെയും പുരാണങ്ങളെയും ചുരുക്കുകയും ചെയ്തു. ആ വേദപുരാണേതിഹാസങ്ങളെയാണ് ശാസ്ത്രം എന്നുപറയുന്നത്.

ആ വേദ സാഹിത്യങ്ങളില്‍ മുഴുവന്‍ മനുഷ്യരാശിയും അനുഷ്ഠിക്കേïതും ഉപേക്ഷിക്കേïതുമായ കര്‍ത്തവ്യങ്ങളെയും വിധിക്കുകയും

 നിഷേധിക്കുകയും ചെയ്യുന്നു. അതാണ് ഈ ശ്ലോകത്തില്‍ ശാസ്ത്രവിധി എന്ന പദംകൊï് ഉള്‍ക്കൊള്ളിക്കുന്നത്. 

ന-സുഖം ; ആസുരിക ഗുണങ്ങള്‍ നിറഞ്ഞ മനുഷ്യന്‍ ആ ശാസ്ത്രവിധിയെ അംഗീകരിക്കാതെ ജീവിതം തുടരുകയാണെങ്കില്‍ ഭൗതികസുഖംപോലും ലഭിക്കുകയില്ല. ക്രൂരവും മറ്റുള്ളവര്‍ക്ക് ദ്രോഹകരവും ആയിത്തീരുന്ന പ്രവൃത്തികള്‍ ആരെങ്കിലും സഹിക്കുമോ? അവരും തിരിച്ചടിക്കുയില്ലെ? പിന്നെ സുഖം അനുഭവിക്കാന്‍ സമയംഎവിടെ?

ശാസ്ത്രവിധിയനുസരിക്കാതെയും പണത്തിനും പ്രശസ്തിക്കും വേïിയും കന്യാ

കുമാരി മുതല്‍ കാശ്മീരം വരെ ആയിരക്കണക്കിന് യാഗങ്ങള്‍ ചെയ്തുകൊï് സ്വര്‍ഗ്ഗം തുടങ്ങി യദിവ്യലോകങ്ങള്‍ ഒന്നും സിദ്ധിക്കുകയില്ല. 'ന സ സിദ്ധിമ വാപ്‌നോതി.''

ന പരാംഗതിം (16-23)

വിധിപ്രകാരം കര്‍മ്മങ്ങള്‍ അനുഷ്ഠിക്കാത്തതുകൊï് ചിത്തം ശുദ്ധമാവുകയില്ല. നിഷ്‌കാമമായോ, ഭഗവാന് ആരാധനയായോ അനുഷ്ഠിക്കാത്തതുകൊï്, ഭഗവദ്ഭക്തിയും ഉദിക്കുകയില്ല. അതുമൂലം പരമപദപ്രാപ്തി

യും ഉദിക്കുകയില്ല. കാമകാരതഃ-ഈ പദം പ്രത്യേകം ശ്രദ്ധിക്കണം. ശാസ്ത്രത്തിന്റെ ജ്ഞാനം അറിയാതെ ചെയ്തുപോകുന്നു. ഇഷ്ടംപോലെ ചെയ്യുന്നു. ശാസ്ത്രജ്ഞാനം ഉïായിട്ടും, കാമക്രോധാദികള്‍ മൂലം വിധിയനുസരിച്ച് കര്‍മ്മം ചെയ്യാതിരിക്കുന്നു, നി

ഷേധിച്ചതു ചെയ്യുകയും  ചെയ്യുന്നു. ഇവരാണ്-നരാധമന്മാര്‍ എന്ന് പറയപ്പെടുന്നത്. ഈ രïാമത്തെ കൂട്ടര്‍ക്ക് ഭഗവാന്‍ മാപ്പുകൊടുക്കുന്നില്ല എന്നു മുമ്പേതന്നെ പറഞ്ഞു.

''ക്ഷിപാമ്യജസ്രമശുഭാന്‍

ആസുരീഷ്വേവ യോനിഷു-'' (16-20)

(= അശുഭകര്‍മങ്ങള്‍ ചെയ്യുന്ന ആ നരാധമന്മാരെ ഞാന്‍ ആസുരിക പ്രകൃതിയുള്ള (ക്രൂരജന്തുക്കളുടെ ശരീരത്തില്‍ തന്നെ തള്ളിയിടും.)

9961157857             

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.