ലീലാമേനോന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു

Sunday 3 June 2018 10:03 pm IST
മാധ്യമ രംഗത്തെ സജീവ വനിതാ സാന്നിദ്ധ്യം കൂടിയായിരുന്നു അവര്‍. ദീര്‍ഘകാലമായി കാന്‍സര്‍ ബാധിതയായിട്ടും അതിനോട് പൊരുതി, തളരാതെ സജീവമായി പത്രപ്രവര്‍ത്തനരംഗത്ത് നിന്നത് അവരുടെ അസാമാന്യ മനശ്ശക്തിയാണ് കാണിക്കുന്നത്.

കൊച്ചി: അതിക്രമത്തിനും ചൂഷണത്തിനും  ഇരയാകുന്ന സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ സമൂഹത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ നിരന്തരം പരിശ്രമിച്ച പത്രപ്രവര്‍ത്തകയായിരുന്നു ലീലാ മേനോനെന്ന്  മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചനസന്ദേശത്തില്‍ പറഞ്ഞു.

മാധ്യമ രംഗത്തെ സജീവ വനിതാ സാന്നിദ്ധ്യം കൂടിയായിരുന്നു അവര്‍. ദീര്‍ഘകാലമായി കാന്‍സര്‍ ബാധിതയായിട്ടും അതിനോട് പൊരുതി, തളരാതെ സജീവമായി പത്രപ്രവര്‍ത്തനരംഗത്ത് നിന്നത് അവരുടെ അസാമാന്യ മനശ്ശക്തിയാണ് കാണിക്കുന്നത്. ലീലാ മേനോന്റെ മരണം  മാധ്യമമേഖലയ്ക്ക് വലിയ നഷ്ടമാണെന്ന് മുഖ്യമന്ത്രി  പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.