കാഞ്ഞങ്ങാട്: ബൈക്കും കെഎസ്ആര്‍ടിസി ബസ്സും കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു. രാവണീശ്വരം മുക്കൂട് സ്വദേശികളായ സുരേഷ്(27), ബൈജു (28) എന്നിവരാണ് മരണപ്പെട്ടത്. ഇന്നലെ രാത്രി 7.45 ഓടെ കാഞ്ഞങ്ങാട് മാലോത്ത് സംസ്ഥാന പാതയിലായിരുന്നു അപകടം. കാഞ്ഞങ്ങാട് ഭാഗത്ത് നിന്നും കട്ടപ്പനയിലേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ബസ്സും ബൈക്കും കൂട്ടിയിടിച്ചായിരുന്നു അപകടം. നീലേശ്വരത്ത് മന്നം പുറത്ത് കാവിലെ കലശം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു മരണപ്പെട്ടവര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: