മത്സ്യബന്ധനത്തിനിടയില്‍ ഇടിമിന്നലേറ്റു മരണപ്പെട്ടു

Sunday 3 June 2018 10:39 pm IST

 

തൃക്കരിപ്പൂര്‍: കവ്വായി കായലില്‍ മത്സ്യബന്ധനത്തിനിടയില്‍ ഒരാള്‍ ഇടി മിന്നലേറ്റു മരണപ്പെട്ടു. ഇടയിലക്കാട്ടിലെ ചന്തുട്ടിതമ്പായി ദമ്പതികളുടെ മകന്‍ സി.സുമേഷ് (32) ആണ് മരിച്ചത്. കൂടെ ഉണ്ടായിരുന്ന കടിയാന്‍ കരുണാകരന്‍ (55)പരുക്കുകളോടെ രക്ഷപ്പെട്ടു. ഇന്നലെ വൈകീട്ട് എഴുമണിയോടെയാണ് സംഭവം. ഇടയിലക്കാട് പാലത്തിന് പരിസരത്തു നിന്നും തോണിയില്‍ നിന്ന് വല വീശുമ്പോള്‍ മിന്നലേറ്റ് പുഴയില്‍ വീഴുകയായിരുന്നു. തോണി തുഴഞ്ഞിരുന്ന സഹപ്രവര്‍ത്തകന്‍ ഒച്ചവെക്കുകയും കരയിലുണ്ടായിരുന്നവരുടെ സഹായത്തോടെ തൃക്കരിപ്പൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. പരിക്കേറ്റ കരുണാകരനെ പയ്യന്നൂര്‍ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭാര്യ: ജ്യോതി. മകന്‍: തന്മയ. സഹോദരങ്ങള്‍: സുനിതാ, സുജിത. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.