മിസോറാം ഗവര്‍ണര്‍ കുമ്മനം അനുശോചിച്ചു

Sunday 3 June 2018 10:39 pm IST
കേരളത്തിലെ അദ്യത്തെ വനിതാ പത്രപ്രവര്‍ത്തക. ഇന്ത്യയിലെ ആദ്യത്തെ മുഖ്യ പത്രാധിപ. അവസാന ശ്വാസം വരെ പത്രപ്രവര്‍ത്തന മേഖലയില്‍. മാതൃകയാക്കാവുന്നതാണ് പ്രവര്‍ത്തനമേഖലയില്‍ ലീലാ മേനോന്‍ കിട്ടിയ അര്‍പ്പണബോധം.

കൊച്ചി: പ്രസിദ്ധ പത്രപ്രവര്‍ത്തക ലീലാ മേനോന്റെ നിര്യാണത്തില്‍ മിസോറാം ഗവര്‍ണര്‍ ശ്രീ കുമ്മനം രാജശേഖരന്‍ അനുശോചനം അറിയിച്ചു.

ജന്മഭൂമിക്ക് അയച്ച അനുശോചന സന്ദേശം:

''പത്രപ്രവര്‍ത്തനത്തോടുള്ള അഭിനിവേശത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗം ഉപേക്ഷിച്ച് ഈ രംഗത്തെത്തിയ ലീലാ മേനോന്‍ ജന്മഭൂമി ദിനപത്രത്തിന്റെ മുഖ്യ പത്രാധിപരായിരിക്കെയാണ് അന്തരിച്ചത്.

കേരളത്തിലെ അദ്യത്തെ വനിതാ പത്രപ്രവര്‍ത്തക. ഇന്ത്യയിലെ ആദ്യത്തെ മുഖ്യ പത്രാധിപ. അവസാന ശ്വാസം വരെ പത്രപ്രവര്‍ത്തന മേഖലയില്‍. മാതൃകയാക്കാവുന്നതാണ് പ്രവര്‍ത്തനമേഖലയില്‍ ലീലാ മേനോന്‍ കിട്ടിയ അര്‍പ്പണബോധം.

പത്രപ്രവര്‍ത്തനം പഠിക്കുമ്പോള്‍ സഹപാഠിയായും ജന്മഭൂമി പത്രത്തില്‍ സഹപ്രവര്‍ത്തകനായും ലീലാമേനോന്റെ മികവുകള്‍ എനിക്ക് അറിയാന്‍ സാധിച്ചിട്ടുണ്ട്. 

ലീലാ മേനോന്റെ ആത്മാവിന് ശാന്തി നേരുന്നു.''

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.