മന്ത്രിസ്ഥാനം; കോണ്‍ഗ്രസ്സിലും ജെഡിഎസ്സിലും തര്‍ക്കം മുറുകുന്നു

Monday 4 June 2018 2:40 am IST
കോണ്‍ഗ്രസ്സിലും മന്ത്രിമാരുടെ കാര്യത്തില്‍ തര്‍ക്കം പരിഹരിക്കാന്‍ സാധിച്ചിട്ടില്ല. സിദ്ധരാമയ്യ സര്‍ക്കാരില്‍ മന്ത്രിസ്ഥാനത്തുണ്ടായിരുന്ന ഡി.വി. ദേശപാണ്ഡെ, കെ.ജെ. ജോര്‍ജ്, എച്ച്.കെ. പാട്ടീല്‍, രാമലിംഗറെഡ്ഡി, യു.റ്റി. ഖാദര്‍, കൃഷ്ണപ്പ, ബസവരാജ്, തന്‍വീര്‍സെയ്ദ്, രായറെഡ്ഡി, എം.പി. പാട്ടീല്‍, ഹല്ലപ്പ, ആര്‍. സീതാറാം എന്നിവരെല്ലാം മന്ത്രിസ്ഥാനത്തിനായി ഹൈക്കമാന്‍ഡിനെ സമീപിച്ചിട്ടുണ്ട്.

ബെംഗളൂരു: കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യ സര്‍ക്കാരിലെ മന്ത്രിമാര്‍ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യുമെന്ന് മുഖ്യമന്ത്രി കുമാരസ്വാമി പ്രഖ്യാപിച്ചെങ്കിലും മന്ത്രിമാരെ നിശ്ചയിക്കുന്ന കാര്യത്തില്‍ ഇരുപാര്‍ട്ടികളും തമ്മില്‍ തര്‍ക്കം മുറുകുന്നു. 

കോണ്‍ഗ്രസ്സില്‍ നിന്ന് 22ഉം ജെഡിഎസ്സില്‍ നിന്ന് 12 ഉം ഉള്‍പ്പെടെ 34 മന്ത്രിമാരാണ് സത്യപ്രതിജ്ഞ ചെയ്യാന്‍ തീരുമാനിച്ചിരുന്നതെങ്കിലും തര്‍ക്കം പരിഹരിക്കാന്‍ സാധിക്കാത്തതിനാല്‍ ബുധനാഴ്ച 18 മന്ത്രിമാര്‍ മാത്രമാകും സത്യപ്രതിജ്ഞ ചെയ്യുക. കോണ്‍ഗ്രസ്സില്‍ നിന്ന് 11 ഉം ജെഡിഎസ്സില്‍ നിന്ന് ഏഴും. 

ജെഡിഎസ്സില്‍ നിന്ന് ആദ്യഘട്ടത്തില്‍ മുഖ്യമന്ത്രി കുമാരസ്വാമിയുടെ സഹോദരന്‍ എച്ച്.ഡി. രേവണ്ണ, സി.എസ്. പുട്ടരാജു (മേലുകോട്ട എംഎല്‍എ), ഡി.സി. തമ്മണ്ണ (മദ്ദൂര്‍), എച്ച്.കെ. കുമാരസ്വാമി (സകലേശ്പുര), ബണ്ഡെപ്പ (ബീദര്‍ സൗത്ത്), എച്ച്. വിശ്വനാഥ് (ഹന്‍സൂരു) എന്നിവരും ലിംഗായത്ത് വിഭാഗത്തിലെ മൂന്ന് എംഎല്‍എമാരില്‍ ഒരാളുമായിരിക്കും മന്ത്രിമാരാകാന്‍ സാധ്യത. മുന്‍മുഖ്യമന്ത്രി സിദ്ധരാമയ്യയെ ചാമുണ്ഡേശ്വരിയില്‍ പരാജയപ്പെടുത്തിയ ജി.ഡി. ദേവഗൗഡ ഉള്‍പ്പെടെയുള്ളവര്‍ പ്രധാന വകുപ്പ് ആവശ്യപ്പെട്ട് രംഗത്തുണ്ട്. 

ലോക്‌സഭാ കോണ്‍ഗ്രസ് കക്ഷിനേതാവ് മല്ലികാര്‍ജുന ഖാര്‍ഗെ, മുന്‍ കേന്ദ്രമന്ത്രി കെ.എച്ച്. മുനിയപ്പ എന്നിവര്‍ മക്കളെ മന്ത്രിമാരാക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തി. സിദ്ധരാമയ്യ സര്‍ക്കാരില്‍ മന്ത്രിയായിരുന്ന മകന്‍ പ്രിയങ്ക്.എം. ഖാര്‍ഗെയെ പ്രധാന വകുപ്പിലേക്ക് പരിഗണിക്കണമെന്നാണ് മല്ലികാര്‍ജുന ഖാര്‍ഗെയുടെ ആവശ്യം. 

കെ.എച്ച്. മുനിയപ്പയുടെ മകള്‍ രൂപ ശശിധറിന്റേത് കന്നി വിജയമാണ്. വനിതാ പ്രാതിനിധ്യത്തിനായി മന്ത്രിസ്ഥാനം നല്‍കണമെന്നാണ് മുനിയപ്പയുടെ ആവശ്യം. മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ലക്ഷ്മി ഹെബ്ബാക്കറും മന്ത്രിസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ട്. 

മന്ത്രിസ്ഥാനം ആവശ്യപ്പെട്ട് എംഎല്‍എ എന്‍.എ. ഹാരിസ്, പ്രതാപ് ഗൗഡ പാട്ടീല്‍ എന്നിവരുടെ അണികള്‍ കെപിസിസി ഓഫീസിനു മുന്‍പില്‍ പ്രതിഷേധം സംഘടിപ്പിച്ചു. 

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എസ്.ആര്‍. പാട്ടീല്‍ രാജിവെച്ചു

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.