മുന്‍ ഡിജിപി അഡ്വ:പി ജി തമ്പി അന്തരിച്ചു

Monday 4 June 2018 7:47 am IST

കൊച്ചി: ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനും മുന്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനുമായിരുന്ന അഡ്വ: പി ജി തമ്പി(80) അന്തരിച്ചു. സംസ്‌കാരം ചൊവ്വാഴ്ച്ച ആലപ്പുഴ ചാത്തനാട് ശ്മശാനത്തില്‍. ചൊവ്വാഴ്ച്ച രാവിലെ 10.30ന് ആലപ്പുഴ ബാര്‍ അസോസിയേഷന്‍ ഹാളില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കും.

ഹരിപ്പാട് പി.കൃഷ്ണപിള്ളയുടെയും ഭവാനിക്കുട്ടി തങ്കച്ചിയുടെയും മകനാണ്. പ്രശസ്ത ഗാനരചയിതാവ് ശ്രീകുമാരന്‍ തമ്പി, നോവലിസ്റ്റ് പി.വി.തമ്പി എന്നിവര്‍ സഹോദരങ്ങളാണ്. സ്റ്റേറ്റ് അറ്റോര്‍ണി, ബാര്‍ കൗണ്‍സില്‍ ചെയര്‍മാന്‍, ബാര്‍ ഫെഡറേഷന്‍ ചെയര്‍മാന്‍, ആലപ്പുഴ ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ്, രാമവര്‍മ്മ ക്ലബ്ബ് പ്രസിഡന്റ് തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ആലപ്പുഴയിലെ ക്രിമിനല്‍ അഭിഭാഷകരില്‍ പ്രമുഖനായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.