കരിപ്പൂര്‍: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് യാത്ര തുടങ്ങുന്നതിന് മുന്‍പായി വിമാനത്തില്‍ നിന്ന് എഞ്ചിന് ഓയില്‍ ചോര്‍ന്നത് പരിഭ്രാന്തി പരത്തി. രാത്രി 11 മണിയോടെയായിരുന്നു സംഭവം. എയര്‍ ഇന്ത്യയുടെ ഐ.എക്സ് 374 വിമാനമാണ് അപകടത്തില്‍ പെടുന്നത്. 164 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്.
പറക്കുന്നതിനായി റണ്‍വേയിലേക്ക് കയറിയപ്പോഴാണ് എന്ജിന് ഓയില്‍ ചോര്‍ന്നതായി പൈലറ്റിന്റെ ശ്രദ്ധയില്‍പെട്ടത്. മര്‍ദമാപിനികളുടെ സഹായത്തോടെയാണ് ഇത് മനസിലാക്കിയത്. ഇതോടെ പൈലറ്റ് വിവരം എയര്‍ ട്രാഫിക് വിഭാഗത്തിന് കൈമാറുകയും വിമാനം തിരിച്ചു വിളിക്കുകയുമായിരുന്നു.
തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഗുരുതര ചോര്‍ച്ച സ്ഥിരീകരിച്ചു. തുടര്‍ന്ന് യാത്രക്കാരെ പുറത്തിറക്കിയ ശേഷം സര്‍വീസ് റദ്ദാക്കി. യാത്രക്കാരെ മറ്റൊരു വിമാനത്തില്‍ യാത്ര സൗകര്യം ഒരുക്കുമെന്ന് എയര്‍ ഇന്ത്യ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: