സംസ്ഥാനത്ത് ഇന്നും ഇന്ധന വില കുറഞ്ഞു

Monday 4 June 2018 8:50 am IST
പുതിയ നിരക്കനുസരിച്ച് തിരുവനന്തപുരത്ത് പെട്രോളിന് 81.10 രൂപയും ഡീസലിന് 73.81 രൂപയുമാണ് വില. കൊച്ചിയില്‍ പെട്രോളിന് 80.64 രൂപയും ഡീസലിന് 72.61 രൂപയുമാണ് പുതിയ നിരക്ക്. കോഴിക്കോട് 80.17 രൂപയാണ് പെട്രോള്‍ വില.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഇന്ധന വില കുറഞ്ഞു. പെട്രോളിന് 16 പൈസയും ഡീസലിന് അഞ്ച് പൈസയുമാണ് കുറഞ്ഞത്. തുടര്‍ച്ചയായി ആറാം ദിവസമാണ് ഇന്ധന വില കുറയുന്നത്. രാജ്യാന്തര വിപണിയില്‍ എണ്ണവില കുറയുന്നതിന്റെ ചുവടുപിടിച്ചാണ് ഇന്ത്യയിലും ഇന്ധന വില നേരിയ തോതില്‍ കുറയുന്നത്. 

പുതിയ നിരക്കനുസരിച്ച് തിരുവനന്തപുരത്ത് പെട്രോളിന് 81.10 രൂപയും ഡീസലിന് 73.81 രൂപയുമാണ് വില. കൊച്ചിയില്‍ പെട്രോളിന് 80.64 രൂപയും ഡീസലിന് 72.61 രൂപയുമാണ് പുതിയ നിരക്ക്. കോഴിക്കോട് 80.17 രൂപയാണ് പെട്രോള്‍ വില. ഡീസലിന് 73.14 രൂപയും. തുടര്‍ച്ചയായ 16 ദിവസം ഇന്ധന വില വര്‍ധിച്ചത് വന്‍ പ്രതിഷേധങ്ങള്‍ക്ക് കാരണമായിരുന്നു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.