കോട്ടയത്ത് ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു

Monday 4 June 2018 9:02 am IST
തിങ്കളാഴ്ച പുലര്‍ച്ചെ നാലുമണിയോടെയാണ് സംഭവം. ആരോ വിളിച്ച് അറിയിച്ചതിന്‍റെ അടിസ്ഥാനത്തില്‍ പോലീസ് എത്തുമ്പോള്‍ തങ്കമ്മ കിടപ്പുമുറിയില്‍ വെട്ടേറ്റ് മരിച്ചു കിടക്കുകയായിരുന്നു. കുമാരനെ വീടിനുള്ളില്‍ നിന്ന് പോലീസ് പിടികൂടി.

കോട്ടയം: എരുമേലിക്കടുത്ത് മഞ്ഞളാംകുരുവിയില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു. ഈറ്റത്തോട്ടത്തില്‍ കുമാരന്റെ ഭാര്യ തങ്കമ്മയാണ്(65) കൊല്ലപ്പെട്ടത്. ഭര്‍ത്താവ് കുമാരന്‍ എരുമേലി പോലീസിന്റെ പിടിയിലാണ്. 

തിങ്കളാഴ്ച പുലര്‍ച്ചെ നാലുമണിയോടെയാണ് സംഭവം. ആരോ വിളിച്ച് അറിയിച്ചതിന്‍റെ അടിസ്ഥാനത്തില്‍ പോലീസ് എത്തുമ്പോള്‍ തങ്കമ്മ കിടപ്പുമുറിയില്‍ വെട്ടേറ്റ് മരിച്ചു കിടക്കുകയായിരുന്നു. കുമാരനെ വീടിനുള്ളില്‍ നിന്ന് പോലീസ് പിടികൂടി. 

തെങ്ങുകയറ്റ തൊഴിലാളിയായ ഇയാള്‍ മാനസിക രോഗത്തിന് അടിമയാണെന്ന് കരുതുന്നതായി പോലീസ് പറഞ്ഞു. ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ എത്തിയ ശേഷമാണ് മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി പോസ്റ്റമോര്‍ട്ടത്തിനായി മാറ്റിയത്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.