എംഎല്‍എ മാസ്‌ക് ധരിച്ചെത്തിയതിനെ തുടര്‍ന്ന് സഭയില്‍ ബഹളം

Monday 4 June 2018 10:37 am IST
കുറ്റ്യാടി എംഎല്‍എ പാറക്കല്‍ അബ്ദുള്ള സഭയില്‍ മാസ്‌കും കൈയ്യുറയും ധരിച്ചെത്തിയതിനെ തുടര്‍ന്ന് നിയമസഭയില്‍ ബഹളം. കുറ്റ്യാടി, പേരാമ്പ്ര മേഖലയില്‍ നിപാ വൈറസ് ഭീതിയുടെ പശ്ചാത്തലത്തിലാണ് എംഎല്‍എ മാസ്‌കും ഗ്ലൗസും ധരിച്ച് സഭയിലെത്തിയത്.

തിരുവനന്തപുരം: കുറ്റ്യാടി എംഎല്‍എ പാറക്കല്‍ അബ്ദുള്ള സഭയില്‍ മാസ്‌കും കൈയ്യുറയും ധരിച്ചെത്തിയതിനെ തുടര്‍ന്ന് നിയമസഭയില്‍ ബഹളം. കുറ്റ്യാടി, പേരാമ്പ്ര മേഖലയില്‍ നിപാ വൈറസ് ഭീതിയുടെ പശ്ചാത്തലത്തിലാണ് എംഎല്‍എ മാസ്‌കും ഗ്ലൗസും ധരിച്ച് സഭയിലെത്തിയത്.

ആരോഗ്യ പ്രശ്നങ്ങളുണ്ടെങ്കില്‍ അറിയിക്കണമായിരുന്നെന്ന് സ്പീക്കര്‍ അറിയിച്ചതോടെ സഭയില്‍ ബഹളമായി. എംഎല്‍എയുടെ നടപടിക്കെതിരെ മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും രംഗത്തെത്തി. നടപടി തീര്‍ത്തും അപഹാസ്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. രോഗബാധ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുമ്പോള്‍ ഇത്തരം നടപടി ശരിയെല്ലെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ വ്യക്തമാക്കി.

ഇതോടെ പാറക്കല്‍ അബ്ദുള്ളക്ക് പിന്തുണയായി പ്രതിപക്ഷം രംഗത്തെത്തി. പ്രതീകാത്മകമായാണ് എംഎല്‍എ മാസ്‌കും കൈയ്യുറയും ധരിച്ചെത്തിയതെന്നും ഇത്തരമൊരു പ്രവര്‍ത്തിയിലൂടെ ജനങ്ങളുടെ ആശങ്ക ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നെന്ന് പ്രതിപക്ഷ നേതാവ് ചെന്നിത്തല വ്യക്തമാക്കി. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.