ആര്‍എസ്എസ് പോലീസ് നിരീക്ഷണത്തില്‍: മുഖ്യമന്ത്രി

Monday 4 June 2018 10:47 am IST
നിയമസഭയില്‍ ചോദ്യോത്തരവേളയില്‍ മറുപടി നല്‍കുകയായിരുന്നു.

ചിത്രം: ആര്‍എസ്എസ് പ്രവര്‍ത്തകള്‍ വിവിധ സേവന പ്രവര്‍ത്തനങ്ങളില്‍

കൊച്ചി: സംസ്ഥാനത്തെ ആര്‍എസ്എസ് നടത്തുന്ന പരിശീലനങ്ങള്‍ പോലീസ് നിരീക്ഷണത്തിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 

''സംസ്ഥാനത്ത് പൊതുപ്രവര്‍ത്തകരെ നിഷ്ഠുരമായി വധിച്ച് കേരളത്തെ സംഘര്‍ഷ ഭരിതമാക്കാന്‍ സംഘപരിവാര്‍ നടത്തുന്ന ശ്രമത്തിന് തടയിടാന്‍ വേണ്ട ശക്തമായ ഇടപെടല്‍ നടത്താന്‍ പോലീസിന് കര്‍ശന നിര്‍ദ്ദേശം നല്‍കുമോ,'' എന്ന് എംഎല്‍എമാരായ ജെയിംസ് മാത്യു, സി.കെ. ഹരീന്ദ്രന്‍, കെ. കുഞ്ഞിരാമന്‍, പ്രൊഫ. കെ.യു. അരുണ്‍ എന്നിവരുടേതായിരുന്നു ചോദ്യം. കര്‍ശന നടപടി സ്വീകരിക്കാന്‍ വേണ്ട നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടന്നാണ് മുഖ്യമന്ത്രിയുടെ മറുപടി. 

കൂത്തുപറമ്പ് തൊക്കിലങ്ങാടി എയ്ഡഡ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലും പാറശ്ശാല ഭാരതീയ വിദ്യാപീഠം അണ്‍ എയ്ഡഡ് സ്‌കൂളിലും ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കും കുട്ടികള്‍്യൂക്കുമായി പഠന ക്യാമ്പും പരിശീലന കളരിയും സ്‌കൂള്‍ അധികൃതരുടെ അനുമതിയോടെ നടത്തി. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കല്ലാതെ സ്‌കൂള്‍ കെട്ടിടങ്ങള്‍ ഉപയോഗിക്കരുതെന്ന ഹൈക്കോടതി ഉത്തരവുണ്ടായിരിക്കെ ഈ സംഭവത്തില്‍ അധികൃതര്‍ക്കെതിരേ നടപടിക്ക് നിര്‍ദ്ദേശിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.