വരാപ്പുഴക്കേസ് സിബിഐക്ക് വിടില്ല: സര്‍ക്കാര്‍

Monday 4 June 2018 11:58 am IST
ശ്രീജിത്തിനെ വീട്ടില്‍നിന്ന് പിടിച്ചിറക്കിക്കൊണ്ടുപോയ റൂറല്‍ ടൈഗര്‍ ഫോഴ്സിന്റെ ചുമതല എറണാകള്‍ റൂറല്‍ എസ്പിക്കായിരുന്നു. ഇദ്ദേഹത്തിനെതിരേയുള്ള അന്വേഷണം പൂര്‍ത്തിയാകുമ്പോള്‍ അനുയോജ്യമായ നടപടിയെടുക്കും. ലോക്കപ്പില്‍ മൂന്നാം മുറ പ്രയോഗിക്കരുതെന്ന് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണക്കേസ് അന്വേഷണം സിബിഐക്ക് വിടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേസന്വേഷണം ക്രൈം ബ്രഞ്ച് ഐജി ശ്രീജിത് ഐപിഎസിന്റെ മേല്‍നോട്ടത്തില്‍ കാര്യക്ഷമമാണ്, നിയമസഭയില്‍ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി. 

ശ്രീജിത്തിനെ വീട്ടില്‍നിന്ന് പിടിച്ചിറക്കിക്കൊണ്ടുപോയ റൂറല്‍ ടൈഗര്‍ ഫോഴ്സിന്റെ ചുമതല എറണാകുളം റൂറല്‍ എസ്പിക്കായിരുന്നു. ഇദ്ദേഹത്തിനെതിരേയുള്ള അന്വേഷണം പൂര്‍ത്തിയാകുമ്പോള്‍ അനുയോജ്യമായ നടപടിയെടുക്കും. ലോക്കപ്പില്‍ മൂന്നാം മുറ പ്രയോഗിക്കരുതെന്ന് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 

നിയമ ലംഘനം നടത്തുന്നവര്‍ക്കെതിരേ ശക്തമായ നടപടികള്‍ സ്വീകരിക്കുന്നു, വി.ഡി. സതീശന്‍ അടൂര്‍ പ്രകാശ് തുടങ്ങിയവരുടേതായിരുന്നു ചോദ്യങ്ങള്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.