എടപ്പാള്‍ പീഡനം; തിയേറ്റര്‍ ഉടമയ്ക്കെതിരെ പോലീസ് നടപടി

Monday 4 June 2018 3:20 pm IST
എടപ്പാളിലെ തീയേറ്ററില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ തീയേറ്റര്‍ ഉടമ സതീഷ് അറസ്റ്റില്‍. പീഡന വിവരം കൃത്യ സമയത്ത് അറിയിച്ചില്ലെന്നാരോപിച്ചാണ് അറസ്റ്റ്. ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചെന്നും വിവരം അറിയിക്കാന്‍ വൈകിയെന്നും പോലീസ് ആരോപിച്ചു.

മലപ്പുറം: എടപ്പാളിലെ തീയേറ്ററില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ തീയേറ്റര്‍ ഉടമ സതീഷ് അറസ്റ്റില്‍. പീഡന വിവരം കൃത്യ സമയത്ത് അറിയിച്ചില്ലെന്നാരോപിച്ചാണ് അറസ്റ്റ്. ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചെന്നും വിവരം അറിയിക്കാന്‍ വൈകിയെന്നും പോലീസ് ആരോപിച്ചു.

പത്ത് വയസുകാരിയെ പീഡിപ്പിച്ച പാലക്കാട് തൃത്താല സ്വദേശി മൊയ്തീന്‍ കുട്ടിയേയും കുട്ടിയുടെ അമ്മയേയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കുട്ടിയുടെ അമ്മയുടെ അറിവോടും സമ്മതത്തോടെയുമാണ് പീഡനം നടന്നതെന്ന് അന്വേഷണത്തില്‍ വ്യക്തമായിരുന്നു. പോക്സോ നിയമപ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തത്. മൊയ്തീന്‍കുട്ടി കുട്ടിയെ പീഡിപ്പിക്കുമ്പോള്‍ ഇവരും സമീപത്തുണ്ടായിരുന്നു.

മൊയ്തീന്‍കുട്ടിയുടെ ഉടമസ്ഥതയിലുള്ള വീട്ടിലെ താമസക്കാരിയായിരുന്നു ഇവര്‍. ഈ സ്ത്രീയും മൊയ്തീന്‍ കുട്ടിയും തമ്മില്‍ അടുപ്പത്തിലാണെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

കുട്ടിയെ മഞ്ചേരിയിലെ റെസ്‌ക്യൂ ഹോമിലേക്ക് മാറ്റിയിരിക്കുകയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.