കാസര്‍കോട്‌ കലാപവും കളളനോട്ട്‌ കേസും എന്‍ഐഎ അന്വേഷിക്കണം: ബിജെപി

Saturday 10 November 2012 11:20 pm IST

ഉദുമ: കാസര്‍കോട്‌ കലാപവും ജില്ലയിലെ കളളനോട്ട്‌ കേസുകളും എന്‍.ഐ.എ അന്വേഷിക്കണമെന്ന്‌ ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ: കെ. ശ്രീകാന്ത്‌ ആവശ്യപ്പെട്ടു. ജയകൃഷ്ണന്‍ മാസ്റ്റര്‍ ബലിദാന ദിനമായ ഡിസംബര്‍ ഒന്നിന്‌ ഉദുമയില്‍ യുവമോര്‍ച്ച സംഘടിപ്പിക്കുന്ന ജില്ലാ റാലി വിജയിപ്പിക്കുന്നതിനായി ഉദുമ മാഷ്‌ ഓഡിറ്റോറിയത്തില്‍ നടന്ന സ്വാഗതസംഘ രൂപീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലയിലെ കളളനോട്ട്‌ കേസുകള്‍ക്ക്‌ രാജ്യാന്തര ബന്ധമുളളതായി തെളിവുകള്‍ പുറത്തുവന്ന സ്ഥിതിക്ക്‌ എന്‍ ഐ എ അന്വേഷിക്കണം. കളളനോട്ട്‌ കേസുകള്‍ക്കു പിന്നില്‍ പാക്കിസ്ഥാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന തീവ്രവാദ സംഘടനകളാണെന്ന്‌ കണ്ടെത്തിയിരുന്നു. മറ്റ്‌ കളളനോട്ട്‌ കേസുകള്‍ എന്‍.ഐ.എ അന്വേഷിക്കുമ്പോള്‍ ജില്ലയിലെ ഇത്തരം കേസുകള്‍ എന്‍.ഐ.എ അന്വേഷിക്കാതിരുന്നതെന്തുകൊണ്ടെന്ന്‌ അദ്ദേഹം ചോദിച്ചു. ഇപ്പോള്‍ കേസന്വേഷിക്കുന്ന പോലീസുദ്യോഗസ്ഥര്‍ ആരോപണവിധോയരായവരാണ്‌ എന്നതിനാല്‍ കേസ്‌ അട്ടിമറിക്കപ്പെടാനുളള സാധ്യതയുണ്ട്‌. തളിപ്പറമ്പ്‌ കളളനോട്ട്‌ കേസില്‍ അറസ്റ്റിലായ തീവ്രവാദ ഏജണ്റ്റ്‌ കാഞ്ഞങ്ങാട്‌ സ്വദേശി അബൂബക്കര്‍ ഹാജിക്ക്‌ കാസര്‍ഗോഡ്‌ കലാപത്തിലും പങ്കുണ്ടെന്ന്‌ പുറത്തുവന്നിട്ടുണ്ട്‌. നേതാക്കള്‍ക്ക്‌ സ്വീകരണം നല്‍കുന്നതിണ്റ്റെ മറവില്‍ കലാപം നടപ്പാക്കിയത്‌ ലീഗ്‌ ഗൂഡാലോചനയാണ്‌. അബൂബക്കര്‍ ഹാജിക്ക്‌ ജില്ലയിലെ മുതിര്‍ന്ന ലീഗ്‌ നേതാവുമായി അടുത്ത ബന്ധമാണുളളത്‌. കാസര്‍ഗോഡ്‌ കലാപവും എന്‍.ഐ.എ അന്വേഷിക്കണം. കളളനോട്ട്‌ കേസും കാസര്‍ഗോഡ്‌ കലാപവും ദേശീയ ഏജന്‍സി അന്വഷിച്ചാല്‍ പല ലീഗ്‌ നേതാക്കളുടെയും പങ്ക്‌ പുറത്തുവരുമെന്നതിനാലാണ്‌ കേസ്‌ അട്ടിമറിക്കപ്പെടുന്നതെന്നും അദ്ദേഹം ആരോപിച്ചു. കാസര്‍ഗോഡിന്‌ പ്രത്യേക സേന വേണ്ടെന്ന ഡി ജി പിയുടെ അഭിപ്രായം സര്‍ക്കാര്‍ നിലപാടിന്‌ വിരുദ്ധമാണ്‌. ഇക്കാര്യത്തില്‍ ആഭ്യന്തരമന്ത്രി നിലപാട്‌ വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എം.വിജയകുമാര്‍ റൈ അദ്ധ്യക്ഷത വഹിച്ചു.യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി കെ.നന്ദകുമാര്‍,ബി വൈ പി നേതാക്കളായ പുല്ലൂറ്‍ കുഞ്ഞിരാമന്‍,സുകുമാരന്‍ കാലിക്കടവ്‌ നഞ്ചില്‍ കുഞ്ഞിരാമന്‍,പ്രമീള സി. നായക്ക്‌, ഗീത ചിദംബരം, കെ.വി രാമകൃഷ്ണന്‍, ബി രവീന്ദ്രന്‍, ആര്‍ ഗണേഷ്‌, രാമപ്പ മഞ്ചേശ്വരം, ആദര്‍ശ്‌ ബി.എം, എ.ബി സുനില്‍, ഉണ്ണികൃഷ്ണന്‍ കല്ല്യാണ്‍ റോയ്‌, ഹരീഷ്‌ നാരംപാടി, എന്നിവര്‍ സംസാരിച്ചു. പരിപാടിയുടെ വിജയത്തിനായി വിപുലമായ സംഘാടക സമിതി രൂപീകരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.