കശ്മീരില്‍ പോലീസുകാര്‍ക്ക് നേരെ ഗ്രനേഡ് ആക്രമണം, 10 പേര്‍ക്ക് പരിക്ക്

Monday 4 June 2018 3:40 pm IST
കശ്മീരിലെ ഷോപിയാനില്‍ രാവിലെ ഉണ്ടായ ഗ്രനേഡ് ആക്രമണത്തില്‍ പത്ത് പേര്‍ക്ക് പരിക്കേറ്റു. രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ക്കും എട്ട് പ്രദേശവാസികള്‍ക്കുമാണ് പരിക്കേറ്റത്. ജെയ്‌ഷെ മുഹമ്മദാണ് സംഭവത്തിനു പിന്നിലെന്ന് പോലീസ് പറഞ്ഞു.

ശ്രീനഗര്‍: കശ്മീരിലെ ഷോപിയാനില്‍ രാവിലെ ഉണ്ടായ ഗ്രനേഡ് ആക്രമണത്തില്‍ പത്ത് പേര്‍ക്ക് പരിക്കേറ്റു. രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ക്കും എട്ട് പ്രദേശവാസികള്‍ക്കുമാണ് പരിക്കേറ്റത്. ജെയ്‌ഷെ മുഹമ്മദാണ് സംഭവത്തിനു പിന്നിലെന്ന് പോലീസ് പറഞ്ഞു.

ഷോപിയാനിലെ ബതപുര ചൗക്കിലാണ് സംഭവം. പ്രദേശത്തുണ്ടായിരുന്ന പൊലീസ് സംഘത്തിന് നേരെയാണ് ഭീകരര്‍ ഗ്രനേഡ് എറിഞ്ഞതെന്ന് പോലീസ് പറയുന്നു. എന്നാല്‍ ഗ്രനേഡ് ലക്ഷ്യം തെറ്റി തെരുവില്‍ പതിക്കുകയായിരുന്നു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. പ്രദേശത്ത് ഭീകരര്‍ക്കായി തെരച്ചില്‍ തുടരുകയാണെന്ന് അധികൃതര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം സിആര്‍പിഎഫ് വാഹനത്തിനു നേരെ ഗ്രനേഡ് ആക്രമണമുണ്ടായിരുന്നു. കഴിഞ്ഞ നാലു ദിവസത്തിനിടെ 10-ാമത്തെ ആക്രമണമാണിത്.

ആക്രമണത്തിന്റെ ഉത്തരവാദിത്തം ഭീകര സംഘടനയായ ജയ്ഷെ മുഹമ്മദ്  ഏറ്റെടുത്തിട്ടുണ്ട്.പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. നേരത്തെ ശ്രീനഗറില്‍ നടന്ന മൂന്ന് ഗ്രനേഡ് ആക്രമണത്തില്‍ നാല് സിആര്‍പിഎഫ് ഉദ്യോഗസ്ഥരടക്കം എട്ട് പേര്‍ക്ക് പരിക്കേറ്റിരുന്നു. നാല് ദിവസങ്ങള്‍ക്കിടെ കാശ്മീരില്‍ നടക്കുന്ന പത്താമത്തെ ആക്രമണമാ

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.