ആറുവയസുകാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തി

Tuesday 5 June 2018 2:35 am IST

ഛണ്ഡീഗഡ്: ആറുവയസുകാരിയെ പീഡിപ്പിച്ച ശേഷം കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. പെണ്‍കുട്ടിയുടെ സ്വകാര്യഭാഗങ്ങളും രക്തത്തില്‍കുളിച്ച നിലയിലായിരുന്നു. ശനിയാഴ്ച കാണാതായ പെണ്‍കുട്ടിയെ ഹരിയാനയിലെ യമുനാനഗര്‍ ജില്ലയിലെ ബലേഗഡിനു സമീപത്തെ ഫാംഹൗസിനു സമീപമുള്ള കുഴിയിലാണ് കണ്ടെത്തിയത്. 

പെണ്‍കുട്ടിയുടെ കുടുംബം ഝാര്‍ഖണ്ഡില്‍ നിന്നും കുടിയേറിത്താമസിക്കുന്നവരാണ്. ഫാം ഹൗസിനു സമീപം തൊഴിലാളികുടുംബങ്ങളാണ് താമസിക്കുന്നത്. പുറത്തു നിന്നുള്ളവരാരും അനുവാദമില്ലാതെ ഈ പ്രദേശത്തേക്ക് കടക്കാറില്ല. അതിനാല്‍ തൊഴിലാളികളില്‍ ആരെങ്കിലും തന്നെയാകും കൊലപാതകം നടത്താന്‍ സാധ്യതയെന്ന് യമുനാനഗര്‍ എസ്പി രാജേഷ് കലിയ അറിയിച്ചു. കുറ്റക്കാര്‍ക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുക്കുമെന്നും പോലീസ് അറിയിച്ചു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.