ന്യൂദല്‍ഹി : മുംബൈയിലെ ആദായ നികുതി ഓഫീസിലുണ്ടായ തീപ്പിടിത്തത്തില്‍ നീരവ് മോദി, മേഹുല്‍ ചോക്സി കേസന്വേഷണവുമായി ബന്ധപ്പെട്ട രേഖകള്‍ കത്തിനശിച്ചതായുള്ള മാധ്യമറിപ്പോര്‍ട്ടുകള്‍ അടിസ്ഥാനരഹിതമാണെന്ന് കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് (സിബിഡിറ്റി) വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ടു നടക്കുന്ന അന്വേഷണത്തിന്റെ രേഖകള്‍ വിവിധ കെട്ടിടങ്ങളിലായി സ്ഥിതി ചെയ്യുന്ന അസസ്സ്മെന്റ് യൂണിറ്റുകള്‍ക്ക് മുന്‍പു തന്നെ കൈമാറിയിരുന്നതായും സിബിഡിറ്റി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: