സ്ത്രീകള്‍ക്ക് പ്രചോദനനം-ഗവര്‍ണര്‍

Tuesday 5 June 2018 2:59 am IST

തിരുവനന്തപുരം: ജന്മഭൂമിയുടെ ചീഫ് എഡിറ്റര്‍ ലീലാ മേനോന്റെ നിര്യാണത്തില്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം അനുശോചിച്ചു. ലീലാ മേനോന്റെ നിര്യാണത്തിലൂടെ രാജ്യത്തെ പത്രപ്രവര്‍ത്തനരംഗത്തിന് നഷ്ടമായത് നിര്‍ഭയമായ എഴുത്തിലൂടെ പല സാമൂഹിക വിഷയങ്ങളെയും ജനശ്രദ്ധയില്‍ കൊണ്ടുവന്ന പോരാളിയെയാണ്. എഴുത്തിലും അര്‍ബുദത്തിനെതിരായ പോരാട്ടത്തിലും പ്രതിഫലിച്ച ലീലാ മേനോന്റെ അസാധാരണ ധൈര്യം പ്രതിബന്ധങ്ങളെ തരണം ചെയ്യാന്‍ അനേകം പേര്‍ക്ക് , വിശേഷിച്ചും സ്ത്രീകള്‍ക്ക് പ്രചോദനമായിട്ടുണ്ടെന്ന് ഗവര്‍ണര്‍ അനുശോചനസന്ദേശത്തില്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.