വേദശാസ്ത്രത്തെ അംഗീകരിച്ച് അതു പ്രകാരം കര്‍മ്മങ്ങള്‍ ചെയ്യൂ (16-24)

Tuesday 5 June 2018 3:05 am IST

വേദപുരാണേതിഹാസ-ശാസ്ത്രങ്ങളെ അംഗീകരിക്കാതെ, അവയില്‍ പറയപ്പെട്ടിട്ടുള്ള വിധികള്‍ അനുസരിക്കാതെ, സ്വന്തം ഇഷ്ടം അനുസരിച്ച് വൈദികവും ലൗകികവുമായ കര്‍മ്മങ്ങള്‍ ചെയ്താല്‍, ഒരു ഫലവും നേടാനാവുകയില്ല. അതിനാല്‍ പരമപദം ആഗ്രഹിക്കുന്ന മനുഷ്യന്‍ വൈദിക വിധികളെ പ്രമാണമായി അംഗീകരിക്കുകതന്നെ വേണം. ''തസ്മാല്‍ ശാസ്ത്രം പ്രമാണ്യതേ''- നിന്നോട് പ്രത്യേകം പറയുകയാണ്, അര്‍ജുനാ! നീ ക്ഷത്രിയധര്‍മ്മമായ യുദ്ധം ചെയ്യാന്‍ മടിക്കുന്നത് ശാസ്ത്രവിധിക്ക് വിപരീതമാണ്. ''കാര്യാകാര്യ വ്യവസ്ഥിതൗ.''

എന്താണ് കര്‍ത്തവ്യം. എന്താണ് അകര്‍ത്തവ്യം എന്നതൊക്കെ വേദപുരാണാദി ശാസ്ത്രങ്ങളില്‍നിന്നു മാത്രമേ അറിയാന്‍ കഴിയുകയുള്ളൂ. കര്‍മ്മങ്ങള്‍ ദേശം, കാലം, അവസ്ഥ ഇവയ്ക്ക് അനുസരിച്ച് ചെയ്യേïതാണ്. അതിന്റെ സംവിധാനവും ശാസ്ത്രങ്ങളില്‍നിന്നേ അറിയാന്‍ കഴിയൂ. നീ ദൈവികഗുണപൂര്‍ണനാകയാല്‍ നിനക്ക് അതിന് കഴിയും.

ഭക്തന്റെ ശാസ്ത്രജ്ഞാനവും ആചരണവും (16-24)

ഭഗവാന്‍ 15-ാം അധ്യായത്തില്‍ പറഞ്ഞു: ''വേദൈശ്ചസര്‍വ്വൈഃ അഹമേവ വേദ്യ''- എല്ല വേദങ്ങളിലൂടെയും അറിയേïത് എന്നെത്തന്നെയാണ്. ഈ കൃഷ്ണനെത്തന്നെയാണ്. അപ്പോള്‍ കലിയുഗത്തില്‍ ജനിച്ച നമ്മള്‍ ഗീതയേയും ഭാഗവതത്തേയും ശാസ്ത്രീയമായി അംഗീകരിച്ചാല്‍, അധ്യയനം ചെയ്താല്‍, വേദവിജ്ഞാനം മുഴുവന്‍ നേടിക്കഴിഞ്ഞു. അതനുസരിച്ച് ഭക്തിപൂര്‍വ്വം ഭഗവാനെ സേവിച്ചാല്‍, ദൈവീക പ്രകൃതിയുള്ളവരായി ''സതതം കീര്‍ത്തയന്തോയോ''. ഭഗവാന്റെ ഹരേ കൃഷ്ണാദി നാമം ജപിക്കാനും, ഭഗവാനെ ക്ഷേത്രത്തില്‍ ചെന്ന് വന്ദിക്കാനും, കാണാനും പ്രദക്ഷിണം വയ്ക്കാനും നിവേദ്യപ്രസാദം ഭക്ഷിക്കാനും ശീലിക്കുകയും ചെയ്യുകയാണെങ്കില്‍ എന്റെ പദം പ്രാപിക്കാമെന്ന് ഭഗവാന്‍ പറയുമ്പോള്‍ നാം സംശയിക്കേïതില്ല- ഹരേ കൃഷ്ണാ!

പതിനാറാം അധ്യായം കഴിഞ്ഞു

പതിനാറാം അധ്യായത്തിന്റെ താല്‍പര്യസംഗ്രഹം

ആസുരീഗുണം സംസാരബന്ധത്തിന് കാരണമാണ്. അതിനെ ഉപേക്ഷിക്കണം. അതിനുവേïി, ആയുര്‍ഗുണങ്ങളെയും ഗുണമുള്ളവരുടെ അജ്ഞാനത്തെയും പ്രവൃത്തിയും ആഗ്രഹങ്ങളും വിചാരങ്ങളും വിവരിച്ചു. കാമക്രോധലോഭങ്ങള്‍ മൂന്നെണ്ണമാണ് എല്ലാ ആസുരീക ഗുണങ്ങളുടെയും ഉറവിടം. അവയാണ് സകല പുരുഷാര്‍ത്ഥങ്ങള്‍ക്കും തടസ്സമായിത്തീരുന്നത്. അവയെ ഉപേക്ഷിച്ച് ശീലിച്ചാല്‍ ഉദ്ഗതിക്കുവേïി ്രപവര്‍ത്തിക്കാന്‍ കഴിയും. വേദശാസ്ത്രവിധികളെ ലംഘിക്കരുത്. പരമപദം ആഗ്രഹിക്കുന്ന മനുഷ്യന്‍ ശ്രദ്ധയോടുകൂടി വേദതാല്‍പര്യംതന്നെ പ്രവര്‍ത്തിച്ച് ജീവിക്കണം. ഇതിനുള്ള എളുപ്പവഴി ഗീതാപുരാശ്ചരണ ശ്ലോകത്തില്‍ മുമ്പേ പറഞ്ഞിട്ടുണ്ട്.

ഏകം ശാസ്ത്രം ദേവകീപുത്രഗീതം

ഏകോ ദേവോ ദേവകീപുത്ര ഏവ

ഏകോ മന്ത്രസ്തസ്യ നാമാനിയാനി

കര്‍മ്മാപ്യേകം തസ്യ ദേവസ്യ സേവാ.

(= ഒരേ ഒരു മുഖ്യശാസ്ത്രം ദേവകീപുത്രനായ ശ്രീകൃഷ്ണന്‍ അരുളിച്ചെയ്ത ഗീതയാണ്. ഒരേ ഒരു മുഖ്യദേവന്‍ ദേവകീപുത്രനായ ശ്രീകൃഷ്ണന്‍ തന്നെയാണ്. ഒരേയൊരു മുഖ്യമന്ത്രം ഹരേകൃഷ്ണ നാമങ്ങളാണ്. ഒരേയൊരു മുഖ്യകര്‍മ്മം ശ്രീകൃഷ്ണ ഭഗവാനെ സേവിക്കുക എന്നതാണ്.)

9961157857

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.