ഹരിഃ ഓം ശ്രീ ചിന്മയ സദ്ഗുരവേ നമഃ

Tuesday 5 June 2018 3:06 am IST

ഛാന്ദോഗ്യോപനിഷദ് 45

കാര്യ കാരണ വിചാരം കൊണ്ട്തെളിഞ്ഞ സദ് രൂപമായ ആത്മാവ് തന്നെയാണ് സത്യം. അത് തന്നെ ഈ ജഗത്തിന്റെയുംഓരോ ജീവിയുടെയും ആത്മാവായിരിക്കുന്നതും. സംസാരിയായ വേറെ ഒരു ആത്മാവ് ഉണ്ടെന്നു തോന്നുന്നത് ഭ്രമമാണ്. ഇതിനെ ബോധ്യപ്പെടുത്താന്‍ തത്വമസി ഉപദേശം തുടരുന്നു. എല്ലാ ഉപാധികളും വെടിയുമ്പോള്‍ സത്ത് മാത്രം അവശേഷിക്കുന്നു.സുഷുപ്തിയില്‍ അനുഭവപ്പെടുന്നുണ്ട് എങ്കിലും  ഇത് നാം എങ്ങനെ അറിയാതെ പോകുന്നു എന്ന സംശയത്തെ തീര്‍ക്കുകയാണ് ഇനി.

യഥാ സോമ്യ മധു മധുകൃതോ നിസ്തിഷ്ഠന്തി നാനാത്യയാനം വൃക്ഷാണാം രസാന്‍ സമവഹാരമേകതാംരസം ഗമയന്തി. തേ യഥാ തത്ര ന വിവേകം ലഭന്തേളമുഷ്യാഹം വൃക്ഷസ്യരസോളസ്മ്യമുഷ്യാഹം വൃക്ഷസ്യ രസോളസ്മീത്യേവമേവ ഖലു സോമ്യേമാ: സര്വാ്: പ്രജാ: സതി സമ്പദ്യ ന വിദു: സതി സമ്പദ്യാമഹ ഇതി.

തേനീച്ചകള്‍ തേന്‍ ശേഖരിച്ച് പല വിധത്തിലുള്ള വൃക്ഷങ്ങളുടെ രസങ്ങളെ സമാഹരിച്ച് ഒരേ രസമാക്കി തീര്‍ക്കുമ്പോള്‍ ഞാന്‍ ഇന്ന വൃക്ഷത്തിന്റെി രസമാണ്... ഞാന്‍ ഇന്ന വൃക്ഷത്തിന്റെ  രസമാണ്... എന്ന് തിരിച്ചറിയാതിരിക്കുന്നു. അതുപോലെ ഈ പ്രജകളെല്ലാം സത്തില്‍ എകീഭവിച്ചപ്പോള്‍ ഞങ്ങള്‍ സത്തില്‍ ഒന്നായിത്തീര്‍ന്നുവെന്നത്  അറിയാതിരിക്കുന്നു. എല്ലാദിവസവും സുഷുപ്തിയില്‍ സത്തുമായി കൂടിച്ചേരാറുണ്ട് എങ്കിലും ആളുകള്‍ എന്ത് കൊï് ഇതറിയുന്നില്ല എന്ന സംശയത്തെയാണ് ഈ ഉദാഹരണത്തിലൂടെ നീക്കുന്നത്.

തേനീച്ചകള്‍ വൃക്ഷങ്ങളില്‍ നിന്നും രസത്തെ എടുത്ത് പിന്നെ അത് ഒന്നുചേര്‍ന്ന്  തേന്‍ ആയിത്തീരുമ്പോള്‍ വേറെ വേറെ തിരിച്ചറിയാന്‍ കഴിയാതിരിക്കുന്നു. ഇതുപോലെ സുഷുപ്തിയിലും മരണത്തിലും പ്രളയത്തിലും സത്തില്‍ ഒന്നായിച്ചേരുന്ന പ്രജകള്‍ക്ക് വ്യക്തിത്വ ബോധം ഇല്ലാതാകുന്നു. തങ്ങള്‍ സത്തായിത്തീര്‍ന്നിരിക്കുന്നു എന്ന് പോലും അവര്‍ അറിയുന്നില്ല.

ത ഇഹ വ്യാഘ്രോ വാ സിംഹോ വാ വൃകോ വാ വരാഹോ വാ കീടോ വാ പതംഗോ വാദംശോ വാ മശകോ വാ യദ് യദ് ഭവന്തി തദാ ഭവന്തി.

അവ ഈ ലോകത്തില്‍ പുലിയോ സിംഹമോ ചെന്നായയോ പന്നിയോ കീടമോ പാറ്റയോ ഈച്ചയോ കൊതുകോ എന്നിങ്ങനെ ഏതെല്ലാം ആയിരുന്നുവോ അതായി തിരിച്ച് വരുന്നു.സുഷുപ്തിയില്‍ സത്തായി ഒന്ന് ചേര്‍ന്നാലും അവരുടെ കര്‍മ്മദ വസനകള്‍ക്ക് ക്ഷയം വരാത്തതുകൊïാണ് ഉറക്കമുണര്‍ന്നാല്‍ വീണ്ടും പഴയ പടി ആകുന്നത്. അജ്ഞാനം നിലനില്ക്കുകന്നതാണ് ഇതിനു കാരണം.സത്തായി തീരുന്നതിനു മുമ്പുള്ള ഭാവം തന്നെ തിരിച്ചു വന്നാലും തുടരും.

സ യ ഏഷോളണിമൈതദാത്മ്യമിദം സര്വം  തത് സത്യം, സ ആത്മാ, തത്ത്വമസി ശ്വേതകേതോ, ഇതി, ഭൂയ ഏവ മാ ഭഗവാന്‍ വിജ്ഞാപയത്വിതി, തഥാ സോമ്യേതി ഹോവാച.

ഈ സൂക്ഷ്മ ഭാവം തന്നെയാണ് ഈ ജഗത്തിന്റെയെല്ലാം ആത്മാവായിരിക്കുന്നത്. അത് മാത്രമാണ് സത്യവും എല്ലാറ്റിന്റെയും ആത്മാവും. ''അത് നീ തന്നെയാകുന്നു'' ശ്വേതകേതൂ... എന്ന് ഉദ്ദാലകന്‍ പറഞ്ഞു. ആദരണീയനായ അങ്ങ് എനിക്ക് കുറച്ച് കൂടി വ്യക്തമാക്കിത്തരണം.അങ്ങനെയാകാം എന്ന് അദ്ദേഹം പറഞ്ഞു.

പ്രജകള്‍ ഉറക്കത്തില്‍ ഏത് സത്തിലാണോ പോകുന്നത്, തിരിച്ച് വരുന്നത് ഏത് സത്തില്‍ നിന്നാണോ ആ സത്ത് തന്നെയാണ് ഈ ജഗത്തിന്റെ ആത്മാവ്.അത് തന്നെ നമ്മുടെ യഥാര്‍ഥ രൂപം.സത്തില്‍ നിന്നാണ് താന്‍ വന്നതെന്ന ബോധം ആളുകള്‍ക്ക്  ഉണ്ടാകാത്തത് എന്തുകൊണ്ട് എന്നറിയണമെന്ന ശ്വേത കേതുവിന്റെ ആവശ്യത്തിനാണ് ഇനി ഉത്തരം നല്‍കുന്നത്.

സ്വാമി അഭയാനന്ദ

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.