നഗര-ഗ്രാമ പ്രദേശങ്ങള്‍ ലോകകപ്പ് ഫുട്‌ബോള്‍ ലഹരിയിലേക്ക് നാടുനീളെ ടീമുകള്‍ക്ക് പിന്തുണയുമായി ബോര്‍ഡുകളും കട്ടൗട്ടുകളും

Monday 4 June 2018 9:38 pm IST

 

കണ്ണൂര്‍: ലോകം ലോകകപ്പിന്റെ ആരവങ്ങളിലേക്കുയരുമ്പോള്‍ ജില്ലയിലെ നഗര പ്രദേശങ്ങളും ഗ്രാമങ്ങളും ലോകകപ്പ് ഫുട്‌ബോള്‍ ലഹരിയിലേക്ക്. ലോകകപ്പ് ഫുട്‌ബോള്‍ മത്സരങ്ങള്‍ ആരംഭിക്കാന്‍ കേവലം എട്ട് ദിവസം മാത്രം ബാക്കി നില്‍ക്കെ മത്സരത്തില്‍ പങ്കെടുക്കുന്ന വിവിധ രാജ്യങ്ങളെ പിന്തുണയ്ക്കുന്ന ഫുട്‌ബോള്‍ ആരാധകര്‍ പ്രമുഖ കളിക്കാരുടെ കൂറ്റന്‍ കട്ടൗട്ടുകള്‍ നാടുനീളെ ഉയര്‍ത്തിക്കഴിഞ്ഞു. പ്രമുഖ കളിക്കാരുടെ പേരിലുളള ഫാന്‍സ് അസോസിയേഷനുകളുടെ പേരിലാണ് ബോര്‍ഡുകളും ബാനറുകളും ഉയര്‍ന്നിട്ടുളളത്. ബ്രസീല്‍, അര്‍ജ്ജന്റീന തുടങ്ങിയ പ്രമുഖ ടീമുകള്‍ക്ക് പുറമേ ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്കു വേണ്ടിയും ഫുട്‌ബോള്‍ ആരാധകരുടെ വക ബോര്‍ഡുകള്‍ ഉയര്‍ന്നിട്ടുണ്ട്.

വരും ദിവസങ്ങളില്‍ ടീമുകള്‍ക്ക് വേണ്ടി നിലയുറപ്പിച്ച ഫാന്‍സ് സംഘങ്ങള്‍ തമ്മിലുളള പോരും വാശിയും വര്‍ദ്ധിക്കും. പലയിടങ്ങളിലും ടീമുകളുടെ ആരാധകര്‍ തമ്മിലുളള വാശി സംഘര്‍ഷത്തിലെത്തുമോയെന്ന ആശങ്കയിലാണ് ജനങ്ങള്‍. മത്സരങ്ങള്‍ രാപ്പകല്‍ ഭേദമന്യേ ഒന്നിച്ചിരുന്നു കാണാനുളള തയ്യാറെടുപ്പുകളും ക്ലബ്ബുകളുടേയും കൂട്ടായ്മകളുടേയും നേതൃത്വത്തില്‍ ആരംഭിച്ചിട്ടുണ്ട്. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.