സര്‍ക്കാര്‍ നിര്‍ദേശം കാറ്റില്‍പറത്തി ഇരിക്കൂര്‍ പുഴയില്‍ മാലിന്യനിക്ഷേപം

Monday 4 June 2018 9:41 pm IST

ശ്രീകണ്ഠപുരം: പുഴകളും തോടുകളും സംരക്ഷിക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശം കാറ്റില്‍പറത്തി ഇരിക്കൂര്‍ പുഴയില്‍ മാലിന്യനിക്ഷേപം. കഴിഞ്ഞ ആറുമാസമായി പുഴയില്‍ മാലിന്യനിക്ഷേപം തുടരുകയാണ്. ദുര്‍ഗന്ധം കാരണം ദുരിതത്തിലാണ് പുഴയോരത്ത് താമസിക്കുന്ന കുടുംബങ്ങള്‍. 

മാലിന്യ നിക്ഷേപത്തിന്റെ കാര്യത്തില്‍ ഇരിക്കൂര്‍ ബഹുദൂരം മുന്നിലാണ്. ടൗണിലായാലും ഗ്രാമങ്ങളിലായാലും സ്ഥിതി വ്യത്യസ്തമല്ല. അറവുമാലിന്യവും അടുക്കള മാലിന്യവും കോഴി അവശിഷ്ടങ്ങളും ഇരിക്കൂര്‍ പാലത്തില്‍ നിന്നും മണ്ണൂര്‍ പാലത്തില്‍ നിന്നും ചാക്കുകളായാണു വാഹനങ്ങളിലെത്തുന്നവര്‍ പുഴയിലേക്ക് വലിച്ചെറിയുന്നത്. കഴിഞ്ഞ വര്‍ഷം ജില്ലയില്‍ വ്യാപകമായി ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്തതിനു പിന്നിലും മാലിന്യനിക്ഷേപമായിരുന്നു. പടിയൂര്‍ മുതല്‍ പെരുവന്‍പറമ്പ് വരെ പുഴയോരത്ത് പലയിടത്തും മാലിന്യ കൂമ്പാരമാണ്. ടൗണില്‍ ശുചീകരണമുണ്ടെങ്കിലും മാലിന്യം പലയിടത്തും കുമിഞ്ഞുകൂടുകയാണ്. വ്യാപാരികള്‍ മാലിന്യം തീയിട്ട് നശിപ്പിക്കുന്നുണ്ടെങ്കിലും ഇരിക്കൂര്‍ ടൗണില്‍ പലയിടത്തും മാലിന്യം കാണാനാവും.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.