കീഴാറ്റൂര്‍ സമരനായികയുടെ വീടിന് നേരെ ബോംബേറന്ന വ്യാജ പ്രചാരണം

Monday 4 June 2018 9:44 pm IST

 

തളിപ്പറമ്പ്: കീഴാറ്റൂര്‍ സമരനായികയുടെവീടിന് നേരെ ബോംബാക്രമണം നടത്തിയെന്ന വ്യാജ പ്രചാരണത്തില്‍ പോലീസ് അന്വേഷണം തുടങ്ങി. ഞായറാഴ്ച രാത്രി 11.54ഓടെയാണ് ഫെയ്‌സ് ബുക്കില്‍ വ്യാജവാര്‍ത്ത പ്രത്യക്ഷപ്പെട്ടത്. നമ്പ്രാടത്ത് ജാനകിയുടെ വീടിന് നേരെയും പശുക്കള്‍ക്ക് നേരെയും ബോബേറ് നടത്തി എന്നാണ് ഫേസ്ബുക്ക് പോസ്റ്റ്. പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ജാനകിയുടെ വീട്ടിലെത്തിയ പോലീസ് വിളിച്ചുണര്‍ത്തി വിവരം ആന്വേഷിച്ചെങ്കിലും അങ്ങനെയൊരു സംഭവം നടന്നിട്ടില്ല എന്നായിരുന്നു മറുപടി.

വയല്‍ക്കിളി നേതാവ് സുരേഷ് കീഴാറ്റൂരിന്റെ വീട്ടിലും എത്തി വിവരം അന്വേഷിച്ചെങ്കിലും അദ്ദേഹത്തിനും അങ്ങനെ ഒരു സംഭവത്തെക്കുറിച്ച് അറിവുണ്ടായിരുന്നില്ല.  

ജോയ്‌മോന്‍ എന്നയാളുടെ ഫേസ് ബുക്ക് പോസ്റ്റാണ് വ്യാജ പ്രചണം നടത്തിയത്. വയല്‍ക്കിളി സമരത്തോടെയാണ് ഇയാളുടെ ഫേസ്ബുക്ക് പ്രത്യക്ഷപ്പെട്ടത്. വവ്വാലാണ് പ്രൊഫൈല്‍ പിക്ചറായിട്ടുള്ളത്. ഇയാളുടെ ഫോട്ടോ ഫെയ്‌സ്ബുക്കില്‍ ഇല്ല. ഇത് വ്യാജ ഐഡി ആണെന്ന് പോലീസ് സംശയിക്കുന്നു. നാലായിരത്തോളം സുഹൃത്തുക്കളും ഇയാള്‍ക്കുണ്ട്. വ്യാജ ഐഡി സംബന്ധിച്ച് വിശദമായ ആന്വേഷണത്തിലാണ് പോലീസ്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.