ബര്‍ലിന്‍: ആക്രമിച്ചു കളിക്കുന്ന മധ്യനിരക്കാരന് ലിറോയ് സാനെയെ ലോകകപ്പിനുള്ള ജര്‍മന്‍ ടീമില്‍ നിന്ന് ഒഴിവാക്കി. അതേസമയം ഗോള്‍കീപ്പര്‍ മാനുവല്‍ ന്യൂയറെ അവസാന 23 അംഗ ടീമിലുള്‍പ്പെടുത്തി. കഴിഞ്ഞ ലോകകപ്പില്‍ ജര്‍മനിയെ കിരീടമണിയച്ച നായകനാണ് ന്യൂയര്‍. പരിക്ക് മുലം ഏറെക്കാലം കളിക്കളത്തില്‍ നിന്ന് വിട്ടുനിന്ന ന്യൂയര്‍ കഴിഞ്ഞ ദിവസം ഓസ്ട്രിയക്കെതിരായ സൗഹൃദ മത്സരത്തിലാണ് തിരിച്ചുവന്നത്.
മാഞ്ചസ്റ്റര്‍ സിറ്റിയുടെ മധ്യനിരക്കാരനായ ലിറോയ് സാനെയെ ഒഴിവാക്കിയത് ആരാധകരെ അത്ഭുതപ്പെടുത്തി. കളി ജയിപ്പിക്കാന്‍ കഴിയുന്ന കളിക്കാരിലൊരാളാണ് ഈ ഇരുപത്തിരണ്ടുകാരന്. ഗോള്‍ കീപ്പര്‍ ബെര്‍നാഡ് ലെനോ, മുന്നേറ്റ നിരക്കാരന് നില്‍സ് പെറ്റേഴ്സണ്‍, പ്രതിരോധ നിരക്കാരന് ജോനാഥന് താഹ എന്നിവര്‍ക്കും അവസാന ടീമില്‍ ഇടം കിട്ടിയില്ല. ഇറ്റാലിയന്‍ ആല്‍പ്സിലെ പരിശീലന ക്യാമ്പിന് ശേഷമാണ് കോച്ച് ജോകിം ലോവ് അവസാന ടീമിനെ പ്രഖ്യാപിച്ചത്.
കഴിഞ്ഞ ദിവസം ഓസ്ട്രിയയോട് തോറ്റ ജര്‍മനി അടുത്ത സൗഹൃദ മത്സരത്തില്‍ വെള്ളിയാഴ്ച ലെവര്‍കുസനില്‍ സൗദി അറേബ്യയെ നേരിടും. ലോകകപ്പിന് മുമ്പുളള ജര്‍മനിയുടെ അവസാന സന്നാഹ മത്സരമാണിത്. നിലവിലെ ചാമ്പ്യന്മാരായ ജര്‍മനി ലോകപ്പില്‍ ഗ്രൂപ്പ് എഫിലാണ് മത്സരിക്കുക. സ്വീഡന്, മെക്സിക്കോ, ദക്ഷിണ കൊറിയ എന്നിവരാണ് ഈ ഗ്രൂപ്പിലെ മറ്റ് ടീമുകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: