പാക് പ്രകോപനം തുടർന്നാൽ കനത്ത തിരിച്ചടി നൽകും

Tuesday 5 June 2018 7:43 am IST

ന്യൂദല്‍ഹി: അതിര്‍ത്തിയില്‍ പാക് പ്രകോപനമുണ്ടായാല്‍ അതിശക്തമായി തിരിച്ചടിക്കുമെന്ന് ബിഎസ്‌എഫ്. പാക്കിസ്ഥാന്‍ റേഞ്ചേഴ്‌സുമായി നടത്തിയ ഫ്‌ളാഗ് മീറ്റിംഗിലാണ് ബിഎസ്ഫ് നിലപാട് വ്യക്തമാക്കിയത്. അതിര്‍ത്തിയില്‍ സമാധാനവും ശാന്തിയും നിലനിര്‍ത്താന്‍ പരമാവധി സംയമനം പാലിക്കുമെന്നും ഇരുപക്ഷവും വ്യക്തമാക്കി.

ഇന്നലെ വൈകുന്നേരം അഞ്ചരയോടെയാണ് ഫ്‌ളാഗ് മീറ്റിംഗ് നടന്നത്. ഇരു പക്ഷത്തെയും സെക്ടര്‍ കമാണ്ടര്‍ തലയോഗമാണ് നടന്നത്. ഇരു രാജ്യങ്ങളിലെയും അതിര്‍ത്തി ഗ്രാമങ്ങള്‍ ആക്രമണ നിഴലിലാണ്. അതിര്‍ത്തി രക്ഷാ സേനകള്‍ക്കിടയില്‍ പരസ്പരവിശ്വാസം വളര്‍ത്താന്‍ എല്ലാ തലത്തിലും സംവാദം തുടരാനും തീരുമാനിച്ചിട്ടുണ്ടെന്നു ബി.എസ്.എഫ്. വക്താവ് പറഞ്ഞു.

അതിര്‍ത്തിയില്‍ ഇന്ത്യന്‍ ഗ്രാമങ്ങള്‍ക്ക് നേരെ ഉണ്ടാകുന്ന വെടിനിര്‍ത്തല്‍ കരാര്‍ ലംഘനവും ഷെല്ലിംഗും തുടരുന്ന സാഹചര്യത്തിലായിരുന്നു ഫ്‌ളാഗ് മീറ്റിംഗ്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.