ശ്രീജിത്തിന്റെ കസ്റ്റഡി മരണം; എ.വി. ജോര്‍ജിന്റെ പങ്ക് തെളിയിക്കപ്പെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി

Tuesday 5 June 2018 8:15 am IST

തിരുവനന്തപുരം: വരാപ്പുഴയിലെ ശ്രീജിത്തിന്റെ കസ്റ്റഡിമരണവുമായി ബന്ധപ്പെട്ട ആലുവ മുന്‍ എസ്.പി. എ.വി. ജോര്‍ജിന്റെ പങ്ക് വെളിപ്പെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ശ്രീജിത്തിനെ കസ്റ്റഡിയില്‍ എടുക്കാന്‍ ആര്‍ടിഎഫിന് പ്രത്യേകം നില്‍ദേശം നല്‍കിയതായി തെളിഞ്ഞിട്ടില്ലെന്നും അദ്ദേഹം നിയമസഭയില്‍ അറിയിച്ചു. 

ശ്രീജിത്തിന്റെ മരണം സംബന്ധിച്ച അന്വേഷണം നന്നായി മുന്നോട്ട് പോകുന്നുണ്ട്. അന്വേഷണം പൂര്‍ത്തിയാകുന്ന മുറയ്ക്ക് തക്കതായി നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. അന്വേഷണം സിബിഐയ്ക്ക് വിടുന്ന കാര്യം പരിഗണനയിലില്ലെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.

റൂറല്‍ എസ്.പി. എ.വി. ജോര്‍ജിന് പുറമെ ആലുവ ഡിവൈഎസ്പി പ്രഭുല്ല ചന്ദ്രനെയും പ്രതിയാക്കില്ലെന്നാണ് സൂചന. എന്നല്‍, കേസില്‍ നിലവില്‍ പ്രതിയായവരില്‍ മാത്രം കേസ് ഒതുങ്ങാനാണ് സാധ്യത. എന്നാല്‍, പ്രഭുല്ല ചന്ദ്രക്കെതിരേയ വകുപ്പുതല നടപടിക്ക് ക്രൈംബ്രാഞ്ച് ഐജി എസ്. ശ്രീജിത്ത് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.