നിപ : അടിയന്തര പ്രമേയത്തിന്​അനുമതി

Tuesday 5 June 2018 10:35 am IST
വിഷയത്തിന്റെ ഗൗരവം പരിഗണിച്ച്‌​സഭ നിര്‍ത്തിവെച്ച്‌​ പ്രത്യേക​ ചര്‍ച്ച നടത്താമെന്ന്​ആരോഗ്യമന്ത്രി കെ.കെ ശൈലജ അറിയിച്ചു. 12.30 മുതല്‍ രണ്ടു മണിക്കൂറാണ്​ചര്‍ച്ചക്ക്​ അനുവദിച്ചത്​.

തിരുവനന്തപുരം: നിയമസഭയില്‍ നിപ വിഷയത്തില്‍ അടിയന്തര പ്രമേയത്തിന്​അനുമതി നല്‍കി. മുസ്ലീം‌ലീഗ് എം‌എല്‍‌എ​എം.കെ മുനീറാണ്​അടിയന്തര പ്രമേയ നോട്ടീസ്​ നല്‍കിയത്​. വിഷയത്തിന്റെ ഗൗരവം പരിഗണിച്ച്‌​സഭ നിര്‍ത്തിവെച്ച്‌​ പ്രത്യേക​ ചര്‍ച്ച നടത്താമെന്ന്​ആരോഗ്യമന്ത്രി കെ.കെ ശൈലജ അറിയിച്ചു. 12.30 മുതല്‍ രണ്ടു മണിക്കൂറാണ്​ചര്‍ച്ചക്ക്​ അനുവദിച്ചത്​.

ഇന്നത്തെ എല്ലാ നടപടികളും മാറ്റിവച്ചാണ് ചര്‍ച്ച നടത്തുന്നത്. നിപ്പാ വൈറസ് ബോധവത്കരണത്തെക്കുറിച്ച്‌ ആരോഗ്യമന്ത്രി സഭയില്‍ നടത്താനിരുന്ന പ്രസതാവനയും മാറ്റിവച്ചു.  പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരത്തിയേലറിയ ശേഷം ആദ്യമായാണ്​ പ്രത്യേക ചര്‍ച്ചക്ക്​ അനുമതി നല്‍കിയത്​. 

അതേസമയം, സമൂഹ മാധ്യമങ്ങളിലൂടെ നിപ വിഷയത്തില്‍ തെറ്റിദ്ധാരണാ ജനകമായ വിവരങ്ങള്‍ പ്രചരിക്കുന്നത്​ ഫലപ്രദമായി തടയാന്‍ സര്‍ക്കാറിനായില്ലെന്ന കുറ്റപ്പടുത്തലും അടിയന്തര പ്രമേയ നോട്ടീസിലുണ്ട്​.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.