ജെനീവ: നിപ പനി ബാധിതരെ പരിചരിക്കുന്നതിനിടെ ജീവൻ വെടിയേണ്ടി വന്ന മലയാളി നഴ്സിനെ അനുസ്മരിച്ച് ലോകാരോഗ്യ സംഘടന തലവൻ ജിം ക്യാംപൽ. ആരോഗ്യരംഗത്ത് സ്ത്രീകൾ കാഴ്ചവെയ്ക്കുന്ന മഹനീയ പ്രവർത്തനത്തെക്കുറിച്ച് വിവരിക്കുന്നതിനിടയിലാണ് ലിനിയടക്കം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ജീവൻ വെടിയേണ്ടി വന്ന നഴ്സുമാരെ അദ്ദേഹം ഓർമ്മിച്ചത്.
റസാൻ അൽ നജാർ(ഗാസ), ലിനി പുതുശേരി(ഇന്ത്യ), സലോമ കർവ(ലൈബീരിയ) മറന്നു പോയിട്ടുണ്ടെങ്കില്‍ ഓര്‍ത്തെടുക്കുക ഇവരെ’ എന്നായിരുന്നു അദ്ദേഹം ട്വിറ്ററിൽ കുറിച്ചത്. നിപ ബാധിതരെ പരിചരിക്കുന്നതിനിടയിൽ ലിനി വൈറസ് ബാധയേറ്റ് മെയ്21നാണ് മരണത്തിന് കീഴടങ്ങിയത്.
തുടർന്ന് നിപ വൈറസിന്റെ ഭീകരത ഭീതി പടര്‍ന്ന സാഹചര്യത്തില്‍ മണിക്കൂറുകള്‍ക്കുള്ളില്‍ കോഴിക്കോട് വൈദ്യുതി ശ്മശാനത്തില്‍ ലിനിയുടെ മൃതദേഹം സംസ്കരിക്കുകയായിരുന്നു. ലിനിയുടെ വേര്‍പാട് നഴ്സസ് സമൂഹത്തിനിടയില്‍ കടുത്ത വേദനയാണ് സൃഷ്ടിച്ചത്. സമൂഹ മാധ്യമങ്ങളിലൂടെ ആയിരങ്ങളാണ് ലിനിക്ക് അശ്രുപൂജ അര്‍പ്പിച്ച് ദുഃഖത്തില്‍ പങ്കുചേർന്നത്.
Remember them, lest we forget: Razan al-Najjar (Gaza); Lini Puthussery (India); Salome Karwah (Liberia). #WomeninGlobalHealth, #NotATarget pic.twitter.com/UmpBb88oA7
— Jim Campbell (@JimC_HRH) June 2, 2018
പ്രതികരിക്കാൻ ഇവിടെ എഴുതുക: