മലപ്പുറം: എടപ്പാള്‍ പീഡനക്കേസില്‍ ചങ്ങരംകുളം എസ്ഐ കെ.ജി ബേബി അറസ്റ്റില്‍. എസ്ഐക്കെതിരെ പോക്സോ ചുമത്തിയിരുന്നു. എടപ്പാളിലെ തിയേറ്ററില്‍ വച്ച് പത്ത് വയസുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കിയ സംഭവത്തില്‍ കേസെടുക്കാന്‍ എസ്ഐ മടിച്ചിരുന്നു. ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്.
ഡിജിപിയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ എസ്ഐയെ നേരത്തെ സസ്പെന്‍ഡ് ചെയ്തിരുന്നു. തെളിവ് സഹിതം പരാതി നല്‍കിയെങ്കിലും പോലീസ് കേസെടുക്കാന്‍ കൂട്ടാക്കിയിരുന്നില്ല. സംഭവം വിവാദമായതിന് ശേഷമാണ് കേസെടുത്തത്. ബാല പീഡനങ്ങള്‍ പരാതിയായി ലഭിക്കുമ്പോള്‍ പാലിക്കേണ്ട മാര്‍ഗരേഖകളും എസ്ഐ അവഗണിച്ചു.
പോക്സോ നിയമത്തിലെ 21, 19, ഐപിസി 196 എ വകുപ്പുകള്‍ പ്രകാരമാണ് എസ്ഐക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. രണ്ടു വര്‍ഷം വരെ തടവ് കിട്ടാവുന്ന വകുപ്പാണിത്. ഏപ്രില്‍ പതിനെട്ടിനാണ് തിയറ്ററിനകത്ത് പത്തുവയസുകാരി പീഡനത്തിന് ഇരയായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: