വരാപ്പുഴ കസ്റ്റഡി മരണം: ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ഉണ്ടാകുന്നില്ല

Tuesday 5 June 2018 12:53 pm IST
വരാപ്പുഴയിലെ ശ്രീജിത്തിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട കേസില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ഉണ്ടാകുന്നില്ലെന്ന് ശ്രീജിത്തിന്റെ ഭാര്യ അഖില. കേസ് സിബിഐക്ക് വിടണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയിലാണ് അഖില ഇക്കാര്യം ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

കൊച്ചി: വരാപ്പുഴയിലെ ശ്രീജിത്തിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട കേസില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ഉണ്ടാകുന്നില്ലെന്ന് ശ്രീജിത്തിന്റെ ഭാര്യ അഖില. കേസ് സിബിഐക്ക് വിടണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയിലാണ് അഖില ഇക്കാര്യം ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

പോലീസ് തന്നെ പ്രതിക്കൂൂട്ടില്‍ നില്‍ക്കുന്നതിനാല്‍ ഈ കേസ് പോലീസ് അന്വേഷിച്ചാല്‍ ശരിയാവില്ല. പോലീസ് പ്രതിയായ കേസുകള്‍ സിബിഐ തന്നെ അന്വേഷിക്കണമെന്ന് സുപ്രീം കോടതി നേരത്തേ നിര്‍ദേശിച്ചിട്ടുള്ളതാണ്. അതിനാല്‍ ഈ കേസ് സിബിഐയ്ക്ക് വിടണമെന്ന് അഖിലയുടെ അഭിഭാഷകന്‍ കോടതിയില്‍ ആവശ്യപ്പെട്ടു.കൂടാതെ സംഭവത്തെ ഹൈജാക്ക് ചെയ്യാന്‍ മറ്റുള്ളവരെ അനുവദിക്കരുതെന്ന നിലപാടും ശ്രീജിത്തിന്റെ ഭാര്യ കോടതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം, കേസില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന മുന്‍ നിലപാട് തന്നെയാണ് സര്‍ക്കാര്‍ ആവര്‍ത്തിച്ചത്. സംസ്ഥാന സര്‍ക്കാറിന് വേണ്ടി ഡയറക്ടര്‍ ജനറല്‍ പ്രോസിക്യൂഷന്‍ മഞ്ചേരി ശ്രീധരന്‍ നായരാണ് കോടതിയില്‍ ഹാജരായത്. അന്വേഷണം ശരിയായ ദിശയിലാണ് മുന്നോട്ട് പോകുന്നതെന്നും അന്വേഷണം അവസാനഘട്ടത്തില്‍ കടന്നിരിക്കുകയാണെന്നും സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു. കേസ് ഈ മാസം 13-ലേക്ക് മാറ്റി. അന്ന് വിശദമായി വാദം കേള്‍ക്കുമെന്നും കോടതി വ്യക്തമാക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.