കെവിന്റെ കൊലപാതകം: രഹ്‌ന മുന്‍കൂര്‍ ജാമ്യം തേടി

Tuesday 5 June 2018 2:12 pm IST
അവിടെ വഴക്കുണ്ടായെന്നറിയാം. തന്നെ പിടികൂടിയാല്‍ പ്രതിയാക്കുമെന്ന് മാധ്യമങ്ങളില്‍ വാര്‍ത്ത വരുന്നുണ്ട്. ഈ സാഹചര്യത്തില്‍ അറസ്റ്റ് ഭയന്നാണ് ജാമ്യ ഹര്‍ജി നല്‍കുന്നതെന്നും അറസ്റ്റ് ചെയ്യുന്ന പക്ഷം ജാമ്യത്തില്‍ വിടാന്‍ നിര്‍ദേശിക്കണമെന്നും മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ പറയുന്നു.

കൊച്ചി : ദുരഭിമാനക്കൊലക്കേസിലെ മുഖ്യപ്രതി ഷാനു ചാക്കോയുടെ അമ്മ തെന്മല ഷാനു ഭവനില്‍ രഹ്ന ചാക്കോ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. ഹര്‍ജിക്കാരിയുടെ മകള്‍ നീനുവിനെ പ്രണയിച്ച് വിവാഹം കഴിച്ചതിനെത്തുടര്‍ന്നാണ് കെവിനെ ഷാനുവും കൂട്ടരും കൊലപ്പെടുത്തിയത്. കെവിന്റെ  കൊലപാതകത്തില്‍ പങ്കില്ലെന്നും ഗാന്ധിനഗര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ താന്‍ പ്രതിയല്ലെന്നും ചൂണ്ടിക്കാട്ടിയാണ് രഹ്ന മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. മകള്‍ നീനുവിന്റെ വിവാഹം കഴിഞ്ഞതറിഞ്ഞ് കെവിന്റെ കോട്ടയത്തെ വീട്ടില്‍ പോയിരുന്നു.

 അവിടെ വഴക്കുണ്ടായെന്നറിയാം. തന്നെ പിടികൂടിയാല്‍ പ്രതിയാക്കുമെന്ന് മാധ്യമങ്ങളില്‍ വാര്‍ത്ത വരുന്നുണ്ട്. ഈ സാഹചര്യത്തില്‍ അറസ്റ്റ് ഭയന്നാണ് ജാമ്യ ഹര്‍ജി നല്‍കുന്നതെന്നും അറസ്റ്റ് ചെയ്യുന്ന പക്ഷം ജാമ്യത്തില്‍ വിടാന്‍ നിര്‍ദേശിക്കണമെന്നും മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ പറയുന്നു. മെയ് 27 നാണ് സംഭവം നടന്നത്. കെവിന്റെ മൃതദേഹം പിന്നീട് തെന്മലയിലെ ഒരു പുഴയില്‍ നിന്ന് കണ്ടെടുത്തു. കോട്ടയം നട്ടാശേരി സ്വദേശിയായ കെവിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതികളായ ഷാനു ചാക്കോയും പിതാവ് ചാക്കോയും പോലീസില്‍ കീഴടങ്ങിയിരുന്നു. സംഭവത്തിനു ശേഷം ഒളിവില്‍ പോയ രഹ്നയെ കണ്ടെത്താന്‍ ഇനിയും പോലീസിന് കഴിഞ്ഞിട്ടില്ല.ജാമ്യഹര്‍ജി ഹൈക്കോടതി അടുത്ത ദിവസം പരിഗണിച്ചേക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.