മുഗള്‍ സറായ്​ റെയില്‍വെ സ്​റ്റേഷൻ ഇനി ദീന്‍ ദയാല്‍ ഉപാധ്യായ്​ നഗര്‍

Tuesday 5 June 2018 2:22 pm IST

ലക്നൗ:  ഇനി ഉത്തര്‍പ്രദേശിലെ മുഗള്‍ സറായ്​ റെയില്‍വെ സ്​റ്റേഷൻ്റെ പേര്​ ദീന്‍ ദയാല്‍ ഉപാധ്യായ്​ നഗര്‍ എന്നറിയപ്പെടും. ദീന്‍ ദയാല്‍ ഉപാധ്യായക്കുള്ള ആദരവായാണ്​ പേര്​ നല്‍കിയിരിക്കുന്നത്​. 

യു.പി ഗവര്‍ണര്‍ രാം നായിക് അംഗീകാരം നല്‍കിയതോടെ ദീന്‍ ദയാല്‍ ഉപാധ്യായ്​ നഗര്‍ എന്ന പേര്​ നിലവില്‍വന്നു.​ റെയില്‍വെ മന്ത്രാലയത്തിന്​ അയക്കുന്നതിന്​ മുമ്പ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും പേര് മാറ്റത്തിന് അംഗീകാരം നല്‍കിയിരുന്നു.

മുംബൈയിലെ വിക്​ടോറിയ ടെര്‍മിനസി​ൻ്റെ പേര്​ നേര​ത്തെ ഛത്രപതി ശിവജി ടെര്‍മിനസ്​ എന്നാക്കി മാറ്റിയിരുന്നു. ഇൗ വര്‍ഷം ആദ്യം ഇതിനോടൊപ്പം 'മഹാരാജ്​' എന്നും കൂട്ടിച്ചേര്‍ത്തു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.