തിരുവനന്തപുരം: ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ഏകദിനം നവംബര്‍ ഒന്നിന് കേരളത്തില്‍ നടക്കും. ബിസിസിഐ ടൂര്‍ ആന്റ് ഫിക്സ്ചേഴ്സ് കമ്മിറ്റിയാണ് തീരുമാനം എടുത്തത്. ഇതോടെ ഓസ്ട്രേലിയയ്ക്കെതിരായ ഏകദിനം കേരളത്തിന് കിട്ടുമെന്ന പ്രതീക്ഷ പാളി. ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് പരമ്പരയിലെ അഞ്ചാം മത്സരമാകും കാര്യവട്ടത്ത് നടക്കുക. പകലും രാത്രിയുമായി നടക്കുന്ന മത്സരം ഉച്ചയ്ക്ക് 1.30ന് തുടങ്ങും.
നേരത്തെ തിരുവനന്തപുരത്ത് നടത്താന്‍ നിശ്ചയിച്ചിരുന്ന മത്സരം പിന്നീട് കെസിഎ കൊച്ചിയിലേക്ക് മാറ്റിയത് വിവാദത്തിലായിരുന്നു. ഐഎസ്എല്ലിന് വേണ്ടി തയാറാക്കിയ ഗ്രൗണ്ട് ക്രിക്കറ്റ് പിച്ചിനു വേണ്ടി കുത്തികിളയ്ക്കേണ്ടി വരുമായിരുന്നു. ഇതിനെതിരെ ഫുട്ബോള്‍ പ്രേമികള്‍ ശക്തമായ പ്രതിഷേധമാണ് ഉയര്‍ത്തിയത്. തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ പ്രശ്നത്തില്‍ ഇടപെടുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: