കാമുകിക്ക് ക്രൂരമർദ്ദനം; ബോളിവുഡ് നടൻ അറസ്റ്റിൽ

Tuesday 5 June 2018 2:43 pm IST

മുംബൈ: കാമുകിയെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ ബോളിവുഡ് താരം അർമാൻ കോഹ്‌ലിക്കെതിരെ പോലീസ് കേസെടുത്തു. ഗുരുതരമായി പരിക്കേറ്റ കാമുകിയെ കോകിലാബെന്‍ ധീരുഭായ് അംബാനി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

2015 മുതല്‍ താരം കാമുകിയുമായി ലിവിങ് റിലേഷനിലായിരുന്നു. സാമ്പത്തികവുമായി ബന്ധപ്പെട്ട് ഞായറാഴ്ച്ച ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടാവുകയും അര്‍മാന്‍ കോഹ്‌ലി കാമുകിയെ പിടിച്ച്‌ തള്ളുകയും, ഇതേതുടര്‍ന്ന് സ്റ്റെയറില്‍നിന്ന് വീണ അവരുടെ മുടിക്ക് പിടിച്ച്‌ തല തറയില്‍ ഇടിച്ചുവെന്നാണ് ആരോപണം. 

മുംബൈയിലെ സാന്റാക്രൂസ് പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.323, 326, 504, 506 വകുപ്പുകള്‍ പ്രകാരമാണ് അര്‍മാനെതിരെ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.