ഐസ്വാൾ: മിസോറാമിലുണ്ടായ കനത്ത മഴയിലും മണ്ണിടിച്ചിലിലും ആറ് സ്ത്രീകള്‍ അടക്കം 19 പേര് മരിച്ചു. മിസോറാമിലെ ലങ്ലാവന് മേഖലയില്‍ തിങ്കളാഴ്ച രാത്രിയുണ്ടായ ഉരുള്‍പൊട്ടലില്‍ ഇരുനില വീട് പൂര്‍ണ്ണമായും തകര്‍ന്നു വീണു.
ഇവിടെ താമസിച്ചിരുന്ന രണ്ടു കുടുംബങ്ങളിലെ നാലു പേരെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞുവെന്നും അധികൃതര്‍ വ്യക്തമാക്കി. ലങ്ലി ജില്ലാ ദുരന്ത നിവാരണ സേനയും പ്രദേശവാസികളും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. സംസ്ഥാനത്ത് ഇന്നും കനത്ത മഴ ലഭിക്കുമെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: