മോദിയായി പരേഷ് റാവൽ വെള്ളിത്തിരയിൽ

Tuesday 5 June 2018 3:35 pm IST

മുംബൈ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിത കഥ സിനിമയാകുന്നു. ബോളിവുഡ് താരവും ബിജെപി എംപിയുമായ പരേഷ് റാവലാണ് മോദിയായി വെള്ളിത്തിരയിലെത്തുന്നത്. 

സിനിമയുടെ വിവരങ്ങൾ റാവൽ തന്നെയാണ് പുറത്ത് വിട്ടത്. വളരെയധികം വെല്ലുവിളി ഉയർത്തുന്ന കഥാപാത്രമാണ് ഇതെന്നും ഒക്ടോബറിൽ ചിത്രീകരണം തുടങ്ങുമെന്നാണ് വിശ്വസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 

1994ല്‍ പുറത്തിറങ്ങിയ സര്‍ദാര്‍ എന്ന ചിത്രത്തില്‍ സര്‍ദാര്‍ വല്ലഭായ് പട്ടേലായി അദ്ദേഹം വേഷമിട്ടിട്ടുണ്ട്. നിലവില്‍ രാജ് കുമാര്‍ ഹിറാനി സംവിധാനം ചെയ്യുന്ന സഞ്ജുവില്‍ സുനില്‍ ദത്തായാണ് പരേഷ് റാവല്‍ എത്തുന്നത്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.