സത്തില്‍ നിന്ന് സകല ജീവജാലങ്ങളും ഉണ്ടാകുന്നു

Wednesday 6 June 2018 1:01 am IST

ഛാന്ദോഗ്യോപനിഷത്ത് 46

സ്വന്തം വീട്ടില്‍ കിടന്നുറങ്ങി, പിന്നീട് എഴുന്നേറ്റ് മറ്റൊരു വീട്ടിലേക്ക് പോകുമ്പോള്‍ സ്വഗ്രഹത്തില്‍ നിന്നാണ് വന്നിരിക്കുന്നതെന്ന ഓര്‍മ്മയുണ്ടാകും. എന്നാല്‍ അതുപോലെ സത്തില്‍ നിന്നാണ് താന്‍ വന്നിരിക്കുന്നത് എന്ന ബോധം ആളുകള്‍ക്ക് ഉïാകാത്തത് എന്തുകൊïെന്നാണ് ശ്വേതകേതു സംശയിച്ചത്. ഈ സംശയത്തിനുള്ള മറുപടിയാണ് ഇനി പറയുന്നത്.

ഇമാഃ സോമ്യ നദ്യഃ പുരസ്താത് പ്രച്യഃ സ്യന്ദന്തേ, പശ്ചാത് പ്രതീച്യസ്താഃ സമുദ്രാത് സമുദ്രമേവാപിയന്തി, സ സമുദ്ര ഏവ ഭവതി. താ യഥാ തത്ര ന വിദുരിയ മഹമസ്മീയമഹമസ്മീതി.

സൗമ്യനായവനേ, കിഴക്കുള്ള നദികള്‍ കിഴക്കോട്ട് ഒഴുകുന്നു. പടിഞ്ഞാറുള്ള നദികള്‍ പടിഞ്ഞാറോട്ട് ഒഴുകുന്നു. അവ സമുദ്രത്തില്‍ നിന്ന് ഉïായി സമുദ്രത്തില്‍ തന്നെ ലയിക്കുന്നു. സമുദ്രം തന്നെയായിത്തീരുന്നു. അപ്പോള്‍ ഞാന്‍ ഇന്ന നദിയാകുന്നു, ഇന്ന നദി ആയിരുന്നു എന്ന് അറിയാതിരിക്കുന്നു.

സമുദ്ര ജലം നീരാവിയായി പൊങ്ങി മേഘമായി പിന്നെ മഴയായി പെയ്യുന്നു. മഴവെള്ളം നദികളായി ഒഴുകി വീïും സമുദ്രത്തിലെത്തി അതില്‍ ചേരുന്നു. അപ്പോള്‍ നദികള്‍ അവയുടെ രൂപവും പേരും ഒക്കെ വെടിഞ്ഞ് സമുദ്രം തന്നെയാകും.

ഏവമേവ ഖലു സോമ്യേമാഃ സര്‍വ്വാഃ പ്രജാഃ സത ആഗമ്യ ന വിദുഃ സത ആഗച്ഛാമ ഹ ഇതി, ത ഇഹ വ്യാഘ്രോ വാ സിംഹോ വാ വൃകോ വാ വരാഹോ വാ കീടോ വാ പതംഗോ വാ ദംശോ വാ മശകോ വാ യദ് യദ് ഭവന്തി തദാ ഭവന്തി.

അതുപോലെയാണ് എല്ലാ പ്രജകളും തങ്ങള്‍ സത്തില്‍ നിന്ന് വന്നിരിക്കുന്നു എന്ന് അറിയുന്നില്ല. അവ ഈ ലോകത്തില്‍ പുലിയോ സിംഹമോ ചെന്നായയോ പന്നിയോ കീടമോ പാറ്റയോ ഈച്ചയോ കൊതുകോ തുടങ്ങി ഏതെല്ലാം ആയിരുന്നുവോ അതായി തിരിച്ചു വരും.

സമുദ്രത്തില്‍ നിന്ന് നദികള്‍ ഉïായ പോലെ സത്തില്‍ നിന്ന് സകല ജീവജാലങ്ങളും ഉïാകുന്നു. നദികള്‍ സമുദ്രമാണെന്ന് തിരിച്ചറിയാതെ ഗംഗ, സിന്ധു തുടങ്ങിയവയായി അറിയപ്പെടുന്നതു പോലെയാണ് സത്തില്‍ നിന്ന് തിരിച്ചു വന്നാലും ഓരോ ജീവിയും അവയായി തന്നെയിരിക്കുന്നത്.

സ യ ഏഷോണിമൈതദാത്മ്യമിദം സര്‍വ്വം, തത് സത്യം, സ ആത്മാ, തത്ത്വമസി ശ്വേതകേതോ ഇതി. ഭൂയ ഏവ ഭഗവാന്‍ വിജ്ഞാപയത്വിതി, തഥാ സോമ്യേതി ഹോവാച.

ഈ സൂക്ഷ്മ ഭാവം തന്നെയാണ് ഈ ജഗത്തിന്റെയെല്ലാം ആത്മാവായിരിക്കുന്നത്. അത് മാത്രമാണ് സത്യം ,എല്ലാറ്റിന്റെയും ആത്മാവും ശ്വേതകേതോ.. അത് നീ തന്നെയാകുന്നു.ഇത് കേട്ട് ശ്വേതകേതു അങ്ങ് എനിക്ക് ഒന്നുകൂടി വ്യക്തമാക്കണേ എന്ന് ആവശ്യപ്പെട്ടപ്പോള്‍ അങ്ങനെയാകാമെന്ന് ഉദ്ദാലകന്‍ പറഞ്ഞു.

വെള്ളത്തില്‍ തിര, നുര, പത, പോള മുതലായവ ഉïായി നശിച്ചുപോയാല്‍ അവ വീïും ഉïാകുന്നില്ലല്ലോ. എന്നാല്‍ ജീവികള്‍ സുഷുപ്തിയിലും മരണത്തിലും പ്രളയത്തിലുമൊക്കെയായി കാരണത്തില്‍  ലയിച്ചു പോയിട്ടും നശിക്കാതെ വീïും തിരിച്ചു വരുന്നത് എങ്ങനെയെന്നാണ് ശ്വേതകേതുവിന്റെ സംശയം. ഇതിനെ ഉദാഹരണത്തിലൂടെ ദൂരികരിക്കുകയാണ് ഇനി.

തത്വമസി മഹാവാക്യത്തെ നന്നായി ഉറപ്പിക്കത്തക്കവിധത്തില്‍ പല പല ഉദാഹരണങ്ങളിലൂടെ വിവരിക്കുന്നു. എല്ലാത്തിന്റേയും ആത്മാവായ സത്ത് തന്നെയാണ് ഇക്കാണാവുന്ന എല്ലാമായി മാറിയതെന്ന് നമ്മെ ബോധ്യപ്പെടുത്താന്‍ നമുക്ക് പരിചയമുള്ള കാര്യങ്ങളെ എടുത്ത് പരിശോധിക്കുകയാണ്. എങ്ങനെ നോക്കിയാലും എല്ലാ കാര്യങ്ങളും ഉïാക്കുന്നത് ഒരേ ഒരു കാരണത്തില്‍ നിന്നാണ്. അത് സത്താണ്. അത് നാം തന്നെയാണ് എന്ന തിരിച്ചറിവ് ശ്വേതകേതുവിലൂടെ നല്‍കുന്നു. നാം ഓരോരുത്തരും പരിമിത വ്യക്തിത്വങ്ങളല്ലെന്നും സത് സ്വരൂപം തന്നെയാണെന്നും ഉള്ള കാഴ്ചപ്പാടും അനുഭവവും ഉïാകണം. അതിനാണ് ഉപനിഷത്ത് വീïും വീïും ദൃഷ്ടാന്തങ്ങള്‍ നിരത്തുന്നത്.

9495746977

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.