ശാസ്ത്രവിധി അംഗീകരിക്കണം

Wednesday 6 June 2018 1:04 am IST

കഴിഞ്ഞ അധ്യായത്തില്‍ ദൈവികവും ആസുരിവവും ആയ ഗുണങ്ങളുടെ വിവരണം ഭഗവാന്‍ നല്‍കിയല്ലോ. അസുരന്മാര്‍ക്ക് ജ്ഞാനം നേടാനുള്ള യോഗ്യത ഇല്ലാ എന്ന് വ്യക്തമാക്കാന്‍ വേïി, ആസുരിക ഗുണപൂര്‍ണരായവരുടെ കാമം-ആഗ്രഹം- നിറഞ്ഞ കര്‍മ്മങ്ങളും അവയടെ ഫലങ്ങളും വിവരിച്ചു. മോക്ഷം ആഗ്രഹിക്കുന്ന മനുഷ്യന്‍ ശാസ്ത്രജ്ഞാനം നേടി അതനുസരിച്ചു തന്നെ കര്‍മ്മങ്ങള്‍ ചെയ്യേïതാണ് എന്നും നിരൂിച്ചു.

ഈഅധ്യായത്തില്‍ശാസ്ത്രങ്ങളിലെവിധിയുംനിഷേധവും അറിയില്ലെങ്കിലും,കര്‍മ്മങ്ങള്‍ ശ്രദ്ധയോടെ ചെയ്യുന്നമുമുക്ഷുക്കള്‍,സാത്വികഗുണപൂര്‍ണങ്ങളായ ആഹാരം, യജ്ഞം, തപസ്സ്, ദാനം മുതലായവ ചെയ്ത് ശമം,  മുതലായ സ്വഭാവങ്ങള്‍ ശീലിച്ച് ജ്ഞാനം നേടി മോക്ഷത്തിന് യോഗ്യരായിത്തീരും എന്ന് വിശദീകരിക്കുകയാണ് ഭഗവാന്‍ ചെയ്യുന്നത്.

ശാസ്ത്രാര്‍ത്ഥം അറിയില്ലെങ്കിലും ശ്രദ്ധയോടെ കര്‍മ്മം ചെയ്യുന്നവരുടെ ഗതി എന്താണ്?(17-1)

അര്‍ജുനന്‍ സംശയം അവതരിപ്പിക്കുന്നു- വേദ-പുരാണേതിഹാസാദി ശാസ്ത്രങ്ങളിലെ അനുഷ്ഠാനങ്ങള്‍ പഠിക്കാത്തതുകൊï് അറിയില്ല. പക്ഷേ, വിദ്യാവൃദ്ധരും വയോവൃദ്ധരുമായ ആളുകള്‍ പറയുന്നതുകേട്ടും, ചെയ്യുന്നത് കïും അതനുസരിച്ച്, ശ്രദ്ധയോടെ- ആസ്തിക്യബുദ്ധിയോടെ- തോന്നിയ പോലെ, ധനത്തിനും കീര്‍ത്തിക്കും വേïിയല്ലാതെ, ദേവന്മാരെ പൂജിക്കുന്നവരുïല്ലോ.

മറ്റൊരുതരക്കാരും ഉï്. വേദാദിശാസ്ത്രങ്ങളില്‍ നിര്‍ദ്ദേശിച്ച വിധിയും നിഷേധവും പൂര്‍ണമായി അറിയാം. എങ്കിലും അവ അനുസരിക്കാതെയും, സ്വയം തീരുമാനിച്ച രീതി അനുസരിച്ച്, പണത്തിനും പ്രശസ്തിക്കും വേïി യാഗവും പൂജയും ചെയ്യുന്നവരുï്. അവര്‍ക്ക് ശ്രദ്ധ- ആസ്തിക്യബുദ്ധി- തീരെ ഇല്ല.

'ശാസ്ത്രവിധിം ഉത്‌സുക്യേ' എന്ന ഭാഗം കൊï് ആദ്യം പറഞ്ഞ തരക്കാരെയാണ് അര്‍ജുനന്‍ ലക്ഷ്യമാക്കിയത് എന്ന് നാം മനസ്സിലാക്കണം. ശാസ്ത്രവിധി അറിയാമെങ്കിലും അതംഗീകരിക്കാതെ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഭഗവാന്‍ മാപ്പുകൊടുക്കില്ല എന്ന് കഴിഞ്ഞ അധ്യായത്തില്‍ വ്യക്തമാക്കിയതാണല്ലോ.

9961157857

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.